'അന്ന് ദേശീയ പുരസ്കാരം പങ്കിട്ടത് സുരേഷ്ഗോപിയും ബാലചന്ദ്ര മേനോനും', പക്ഷെ മേനോൻ ചിത്രത്തിലില്ല...
ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ പ്രതിഷേധം അരങ്ങേറിയത്. എല്ലാ അവാർഡ് ജേതാക്കൾക്കും രാഷ്ട്രപതി അവാർഡ് നൽകില്ലെന്ന തീരുമാനമാണ് പ്രതിഷേധത്തിലേക്ക് എത്തിച്ചത്. പതിനൊന്ന് പേർക്ക് മാത്രമാണ് രാഷ്ട്രപതിയുടെ കൈയ്യിൽ നിന്നും അവാർഡ് ലഭിക്കുക. ബാക്കിയുള്ളവർക്ക് സ്മൃതി ഇറാനി അവാർഡ് നൽകുമെന്നാണ് വൈകി വേളയിൽ അവാർഡ് ജേതാക്കൾ അറിഞ്ഞത്.
ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സർക്കാർ വാദം. എന്നാൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ പെട്ടെന്നുള്ള തീരുമാനത്തിൽ അറുപതെട്ടോളം അവാർഡ് ജേതാക്കൾ വിട്ടു നിൽക്കുകയായിരുന്നു. മലയാളത്തിലെ ഫഹദ് ഫാസിൽ, പാർവ്വതി തുടങ്ങിയവർ വിട്ടു നിന്നപ്പോഴും യേശുദാസും സംവിധായകൻ ജരാജും അവാർഡ് സ്വീകരണ ചടങ്ങിൽ പങ്കെടുത്തത് പ്രതിഷേധങ്ങൾക്കക് കാരണമായി. സോഷ്യൽ മീഡിയയിൽ യേശുദാസിനും ജയരാജിനുമെതിരെ ബീകര പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിൽ പ്രശസ്തര സംവിധായകൻ ബാലചന്ദ്ര മേനോൻ തന്റെ നിലപാട് വെട്ടിത്തുറന്ന് പറയുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കാം...

ചടങ്ങ് ബഹിഷ്ക്കരിച്ചത് ന്യായീകരിക്കാൻ കഴിയില്ല
65 മത് ദേശീയപുരസ്ക്കാര വിതരണ സായാഹ്നം ഇത്തരത്തിൽ പര്യവസാനിച്ചതു അത്യന്തം ഖേദകരമായിപ്പോയി എന്ന് ഞാൻ കരുതുന്നു. ഇതു ആരുടേയും പക്ഷം പിടിക്കാനുള്ള ശ്രമമല്ല . മറിച്ചു ഞാൻ എന്നോടുള്ള നീതി പുലർത്തുകയാണ്. രാഷ്ട്രപതി എന്നാൽ സർവ്വസൈന്യാധിപനും ഭരണഘടനയുടെ അമരക്കാരനുമാണ് . ഒരു രീതിയിലും ഒരു വിവാദത്തിനും വിധേയമാക്കാൻ പാടില്ലാത്ത ശ്രേഷ്ട പദവി . അദ്ദേഹം വിതരണം ചെയ്യും എന്ന് വിളംബരം ചെയ്ത അവാർഡുകൾ വാർത്താവിതരണ മന്ത്രി ഭാഗികമായി നൽകുന്നതിൽ പ്രതിഷേധിച്ചു സംഘം ചേർന്ന് ആ ചടങ്ങു ബഹിഷ്ക്കരിച്ച നടപടിയെ എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് ന്യായീകരിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

നിരാശ ഊഹിക്കാവുന്നതെയുള്ളൂ
പ്രധാനമന്ത്രിയോടാണ് ഇത് കാണിച്ചിരുന്നെങ്കിൽ അതിനെ രാഷ്ട്രീയമായ ഒരു നീക്കം എന്ന നിലയിൽ കരുതാം . എന്നാൽ രാഷ്ട്രപതിയുടെ മഹത്വം നിസ്സാരവൽക്കരിച്ച ഈ പ്രതികരണം എത്ര കണ്ടു സ്വീകാര്യമായി കാണാം എന്ന് പുനര്ചിന്തനം നടത്തേണ്ടതുണ്ട്. രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് നേരിട്ട് വാങ്ങാനുള്ള ഓരോ ജേതാവിന്റെയും ആഗ്രഹത്തെയോ അഭിനിവേശത്തെയോ ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല . അപൂർവ്വമായി മാത്രം ലഭിക്കുന്ന ദേശീയ ബഹുമതി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയാതെ വന്ന സാഹചര്യം ഓർക്കുമ്പോൾ ദൗര്ഭാഗ്യമെന്നേ പറയാനൊക്കു .അതും ആദ്യമായി ഈ അവസരം കൈ വന്ന കലാകാരന്മാർക്ക് ഉണ്ടാകുന്ന നിരാശ ഏവർക്കും ഊഹിക്കാവുന്നതേയുള്ളു.

മുൻതൂക്കം എന്തിനോട്...
ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ . കിട്ടിയത് ദേശീയ പുരസ്കാരമാണ് . അതെപ്പോഴും സംഭവിക്കുന്നതല്ല . പുരസ്കാരത്തിനാണോ അതോ അത് നൽകുന്ന ആളിനാണോ നാം മുൻതൂക്കം കൊടുക്കുന്നത് എന്നതാണ് പ്രശ്നം ആര് നൽകിയാലും ദേശീയ ബഹുമതിയുടെ മാറ്റ് കുറയുന്നില്ല എന്ന് ചിന്തിച്ചിരുന്നുവെങ്കിൽ അപ്രിയമായ ഈ "വിളമ്പിയ പന്തിയിൽ നിന്ന് പാതി എഴുനേറ്റു പോയ " അഭംഗി ഒഴിവാക്കാമായിരുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനെ കുറ്റം പറയാനാവില്ല .നാം കലാകാരന്മാർ എന്ന നിലയിൽ ഒരു പക്ഷെ വികാരപരമായ ഒരു നടപടിക്ക് വിധേയമായതാവാം എന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.

അനുഭവം
" ഇതൊക്കെ എഴുതിപ്പിടിപ്പിയ്ക്കാൻ ആർക്കും പറ്റും . എന്നാൽ ഇങ്ങനെ ഒരു അനുഭവം സ്വന്തം ജീവിതത്തിൽ ഉണ്ടാകുമ്പോഴേ അതിന്റെ ദെണ്ണം അറിയൂ " എന്നാർക്കെങ്കിലും തോന്നുന്നു എങ്കിൽ ആ ധാരണ മാറ്റാൻ വേണ്ടി ദേശീയ അവാർഡുമായി ബന്ധപ്പെട്ട ഒരു അനുഭവം ഒന്നു ഷെയർ ചെയ്യാം എന്ന് പറഞഞഅ അദ്ദേഹത്തിന്റെ ഒരു അനുഭവവും ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.

അന്ന് നല്ല വിഷമം ഉണ്ടായിരുന്നു...
1997 ൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത് . ഇങ്ങനെ വരുമ്പോൾ ആര് ആദ്യം രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവാം അതിനായി സർക്കാർ രണ്ടു പരിഗണകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് 'സീനിയോറിറ്റി' അല്ലെങ്കിൽ , അക്ഷരമാലാ ക്രമത്തിൽ ആരുടെ പേരാണ് ആദ്യം വരിക . രണ്ടായാലും അർഹത എനിക്ക് തന്നെ . എന്നാൽ അവാർഡിന് തലേദിവസത്തെ റിഹേഴ്സൽ സമയത്തു നല്ല നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു . എനിക്ക് പെട്ടന്ന് വിഷമം തോന്നി. ( ഫെസ്റ്റിവൽ ഡയറക്ടർ മാലതി സഹായിയും ശങ്കർ മോഹനുമായിരുന്നു ചുമതലക്കാർ) . അവകാശങ്ങൾക്കു വേണ്ടി ഞാൻ ശബ്ദമുയർത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാൻ പതിവുപോലെ അന്നും 'കുറേപ്പേർ'" ഉണ്ടായിരുന്നു .

'ട്രേഡ് യൂണിയനിസം' കളിച്ചില്ല
എന്നാൽ ഒരു നിമിഷം ഞാൻ ഒന്നാലോചിച്ചു .
സുരേഷ് ഗോപിയുടെ പേര് വിളിക്കുമ്പോൾ ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ , ആ 'കുശുകുശുപ്പിന്റെ" ' ഉള്ളടക്കം അറിഞ്ഞാൽ അടുത്ത ദിവസത്തെ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹരമായ മുഹൂർത്തത്തിന്റെ ശോഭ കെടുത്തും . അത് കലാകേരളത്തിന്റെ ചാരുത ഇല്ലാതാക്കും അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത് . സുരേഷ് ഗോപി തന്നെ ആദ്യം അവാർഡു വാങ്ങുകയും ചെയ്തു . ഞാൻ പിന്നീട് സുരേഷിനെ ഫോണിൽ വിളിച്ചു രണ്ടു പേര് ബഹുമതി പങ്കിടുമ്പോൾ ഉള്ള നിബന്ധനകൾ സൂചിപ്പിക്കുകയും ചെയ്തു . അവിടം കൊണ്ടും തീർന്നില്ല . കേന്ദ്രത്തിൽ ഏറ്റവും നല്ല നടനായ ഞാൻ കേരളത്തിൽ വന്നപ്പോൾ നല്ല നടനല്ലാതായി .
കവർ ചിത്രത്തിൽപോലുമില്ല
ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ' ഇന്ത്യയിലെ നല്ല നടൻ' എന്ന കവർ ചിത്രം പുറത്തിറക്കിയത് ഞാൻ ഇല്ലാതാണ് കാരണം ഇന്നും അജ്ഞാതം . ആധുനിക പത്രപ്രവർത്തനാമാണമെന്നു ഞാൻ സമാധാനിച്ചു ..അതൊക്കെയാണ് പ്രബുദ്ധ കേരളത്തിലും കാലങ്ങളായി നടന്നുവരുന്നതെന്നുകൂടി ഓർക്കുക... അത് കൊണ്ടാവാം ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായപ്പോൾ എന്റെ കാഴ്ചപ്പാട് ഒന്ന് പങ്കിടാമെന്നു
കരുതിയത് ... എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസനിപ്പിച്ചത്.

സൈബർ ആക്രമണം
അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനും സിനിമ പ്രവര്‍ത്തകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടത്തുകയാണ്. സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുമെല്ലാം വര്‍ഗീയവാദിയായും മതമൗലികവാദിയായും ദേശദ്രോഹിയുമൊക്കയാക്കിയാണ് സംഘപരിവാര്‍ പ്രചരണം നടത്തുന്നത്. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ കാണരുതെന്നാണ് സംഘപരിവാർ-ആർഎസ്എസ് ഭീഷണി.

അനീസിന്റെ പോസ്റ്റിനു കീഴെ രൂക്ഷ വിമർശനം
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് ചടങ്ങു തിരസ്‌കരിച്ച അനീസിനോട് അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. ഡോക്യുമെന്ററി വിഭാഗത്തിലെ അവാര്‍ഡ് ജേതാവാണ് അനീസ്. അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ വര്‍ഗീയ വിഷം കലര്‍ന്ന വഷളന്‍ വാക്കുകളും ഭീഷണിയുമായി അഴിഞ്ഞാടുകയാണ് സംഘപരിവാറുകാര്‍.

വിവാദം ഒഴിവാക്കാമായിരുന്നെന്ന് ആന്റണി
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കേന്ദ്ര സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം നേരത്തെ അവാര്‍ഡ് ജേതാക്കളെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications