ശബ്ദം തന്റേത് തന്നെ, പറഞ്ഞത് മുഴുവന്‍ സത്യമെന്നും ബാലകൃഷ്ണ പിള്ള
കൊട്ടാരക്കര: ബാര്‍ കോഴ വിവാദത്തില്‍ പുറത്ത് വന്ന ടെലിഫോണ്‍ സംഭാഷണങ്ങളെ സാധൂകരിച്ച് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെ ആണെന്നാണ് ബാലകൃഷ്ണ പിള്ള പ്രതികരിച്ചത്.
ബിജു രമേശുമായി സംസാരിച്ചക കാര്യങ്ങളൊന്നും തന്നെ ബാലകൃഷ്ണ പിള്ള നിഷേധിച്ചില്ല. ഫോണില്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നായിരുന്നു പിള്ളയുടെ പ്രതികരണം.

ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനേയും പൂര്‍ണമായും പ്രതിസന്ധിയിലാക്കുന്നതാണ് ബാലകൃഷ്ണ പിള്ളയുടെ ഫോണ്‍ സംഭാഷണം. ബാര്‍ കോഴയെ കൂടാതെ മാണിക്കെതിരെ ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ കൂടി പിള്ള ഉന്നയിക്കുന്നു.
ബാര്‍ കോഴയെപ്പറ്റി തനിക്കറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദത്തേയും ബാലകൃഷ്ണ പിള്ള ഖണ്ഡിക്കുന്നുണ്ട്. കോഴ വിവരം മുഖ്യമന്ത്രിയെ മുമ്പേ അറിയിച്ചിരുന്നു എന്നാണ് പിളള പറയുന്നത്.
കെഎം മാണി സ്വര്‍ണക്കടക്കാരില്‍ നിന്ന് 19 കോടിയും നെല്ല് സംഭരണ വിഷയത്തില്‍ മില്‍ ഉടമകളില്‍ നിന്ന് 2 കോടി രൂപ വാങ്ങിയതായും പിള്ള ആരോപിക്കുന്നു. ഒരു തരത്തിലും ഈ കേസ് വിട്ടു കളയരുതെന്നും സിബിഐ അന്വേഷണം തന്നെ ആവശ്യപ്പെടണം എന്നും ബാലകൃഷ്ണ പിള്ള ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications