Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുവിന്‍റെ ലക്ഷ്മിയെ കുറിച്ച് ആശ്വാസ വാര്‍ത്ത പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

ബാലുവിന്‍റെ ലക്ഷ്മി, ബാലുവിന്‍റെ മരണവാര്‍ത്തയ്ക്കൊപ്പം ബാലുവിനെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും നെഞ്ചിലെ നൊമ്പരമായിരുന്നു ആ പേര്. പ്രാണനായ മകളും ഭര്‍ത്താവും പോയത് അറിയാതെ ആശുപത്രികിടക്കിയില്‍ ബോധമറ്റ് കിടക്കുന്ന ലക്ഷ്മിക്ക് അത് താങ്ങാന്‍ ആവണേയെന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയെന്നാണ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 നൊമ്പരമായി ലക്ഷ്മി

നൊമ്പരമായി ലക്ഷ്മി

അപ്രതീക്ഷമായി ഉണ്ടായ വാഹനാപകടത്തില്‍ 16 വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ കിട്ടിയ മകള്‍ പോയതറിയാതെ വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു ബാലുവും ഭാര്യ ലക്ഷ്മിയും.അവരുടെ പ്രാണന്‍ നഷ്ടപ്പെട്ടത് എങ്ങനെ ഇരുവരേയും അറിയിക്കുമെന്ന ബന്ധക്കളുടെ പിടിച്ചിലിനിടെയാണ് ബാലുവും മടങ്ങിയത്.

 മരണത്തിന് കീഴടങ്ങി

മരണത്തിന് കീഴടങ്ങി

അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്.അപകടനില തരണം ചെയ്തതായും നേരിയ പുരോഗതി ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഹൃദയാഘാതം മൂലം ബാലുവിന്‍റെ മരണം.

 ബോധം നഷ്ടപ്പെട്ടു

ബോധം നഷ്ടപ്പെട്ടു

6 വര്‍ഷം കാത്തുനിന്ന് കിട്ടിയ മാലാഖയും തന്‍ററെ പ്രാണനും പോയതറിയാതെ ലക്ഷ്മി ആശുപത്രി കിടക്കിയില്‍ ബോധമറ്റ് കിടക്കുകയായിരുന്നു.അപകടശേഷം ജാനിക്കുട്ടി ഇനി ഈ ലോകത്ത് ഇല്ലെന്ന വാര്‍ത്ത കേട്ടതോടെ ലക്ഷ്മിക്ക് വീണ്ടും ബോധം നഷ്ടപ്പെടുകയായിരുന്നു.

 ലക്ഷ്മിയെ അറിയിച്ചു

ലക്ഷ്മിയെ അറിയിച്ചു

എന്നാല്‍ പൂര്‍ണമായും ബോധം തിരിച്ച് കിട്ടിയതോടെ മകളുടേയും ബാലുവിന്‍റേയും വിയോഗ വാര്‍ത്ത ബന്ധുക്കള്‍ ലക്ഷ്മിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അവരെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 ബുദ്ധിമുട്ട്

ബുദ്ധിമുട്ട്

അതേസമയം പരിക്കുകള്‍ പൂര്‍ണമായി ഭേദപ്പെട്ടിട്ടില്ല.മുറിവുകള്‍ ഉണങ്ങാന്‍ ഇനിയപം സമയമെടുക്കും. ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രില്‍ എത്തുന്നുണ്ട്. എന്നാല്‍ സന്ദര്‍ശനം ചികിത്സയ്ക്ക് ബുദ്ധിമുട്ട് വരുത്തുമെന്നതിനാല്‍ ആരേയും കാണാന്‍ അനുവദിച്ചിട്ടില്ല.

 അനുവദിക്കും

അനുവദിക്കും

അതേസമയം അവര്‍ക്ക് ആരെയെങ്കിലും കാണണമെന്ന് പറഞ്ഞാല്‍ അത് അനുവദിക്കാന്‍ തയ്യാറാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 സമയമെടുക്കും

സമയമെടുക്കും

ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടാല്‍ ലക്ഷ്മിയെ ഡിസ്ചാര്‍ച്ച് ചെയ്യും. ബാലുവിന്‍റെ ലക്ഷ്മിയെ കുറിച്ച് അറിയാന്‍ നിരവധി പേര്‍ ദിവസവും ആശുപത്രിയിലേക്ക് വിളിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 അപകടം

അപകടം

കഴിഞ്ഞ മാസമാണ് ബാലബാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. ബാലുവിന്‍റെ സുഹൃത്തായ അര്‍ജ്ജുനാണ് വാഹനം ഓടിച്ചത് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജ്ജുന്‍ ബാലു തന്നെയാണ് വാഹനം ഓടിച്ചതെന്ന് പിന്നീട് പോലീസിന് മൊഴി നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+