ആളുമാറി ജപ്തി, ബാങ്കുകാരുടെ ക്രൂരതയ്ക്ക് കണ്ണില്ല!! കുടുംബത്തോട് ചെയ്തത്, വീഡിയോ....
ജ്യേഷ്ഠന്‍ എടുത്ത വായ്പയ്ക്കാണ് അനുജനെയും കുടുംബത്തെയും ബാങ്കുകാര്‍ പെരുവഴിയിലിറക്കിയത്
കൊച്ചി: ബാങ്കുകാരുടെ ക്രൂരതയ്ക്ക് ഇരയായി ഒരു കുടുംബത്തിന് വീടിനു പുറത്തു കഴിയേണ്ടിവന്നത് മൂന്നു നാള്‍. കുഞ്ഞുങ്ങളുള്‍പ്പെടുന്ന കുടുംബത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കുകയായിരുന്നു. ആളു മാറിയാണ് ബാങ്കുകാര്‍ ഇതു ചെയ്തത്. കൊച്ചിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

ജ്യേഷ്ഠനെടുത്ത വായ്പയുടെ പേരിലാണ് അനുജന്റെ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. എളംകുളം ചിലവന്നൂര്‍ തിരുനിലത്ത് റോബിയുടെ വീടാണ് ബാങ്കുകാര്‍ ജപ്തി ചെയ്തത്. റോബിയുടെ സഹോദരന്‍ റോയിയാണ് നേരത്തേ ബാങ്കില്‍ നിന്നു വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ജപ്തിയിലേക്കു നീങ്ങുകയായിരുന്നു.

റോബിയും ഭാര്യ ജിന്‍സിയും നാലു വയസ്സ് മാത്രമുള്ള മൂന്നു കുട്ടികളും വീട്ടില്‍ താമസിച്ചിരുന്നത്. ഒരുമിച്ച് ജനിച്ചവരാണ് യോഹന്നാന്‍, മരിയ, ആല്‍ഫി എന്നീ മൂന്നു കുട്ടികളും. ജപ്തിക്കായി ബാങ്കുകാര്‍ എത്തിയപ്പോള്‍ തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്നു ഇവര്‍ കരഞ്ഞു പറഞ്ഞു. എന്നാല്‍ ബാങ്കുകാര്‍ വളരെ മോശമായി രീതിയില്‍ ഇവരോടു പെരുമാറുകയും പല രേഖകളിലും നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുക യുമായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതര്‍ വീട് പൂട്ടി സീല്‍ വയ്ക്കുകയായിരുന്നു. ഇതോടെ കുഞ്ഞുങ്ങളടങ്ങുന്ന റോബിയും കുടുംബവും പെരുവഴിയിലായി. സ്വന്തം പേരില്‍ വീട് ഇല്ലാത്തതിനാല്‍ പിതാവ് മാനുവലിന്റെ പേരിലുള്ള തറവാട്ട് വീട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മാനുവലും മൂത്ത മകന്‍ റോയിയും ചേര്‍ന്നാണ് ബാങ്കില്‍ നിന്നു നേരത്തേ വായ്പയെടുത്തത്. മരട് വില്ലേജില്‍ മാനുവലിന്റെ പേരിലുള്ള മൂന്നു സെന്റ് സ്ഥലമാണ് ജപ്തി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു പകരം എളംകുളം വില്ലേജിലെ 13 സെന്റ് സ്ഥലം ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.

വീടിനു പുറത്തു പായ വിരിച്ച് റോബിയും കുടുംബവും കഴിയുന്നതു കണ്ടതോടെയാണ് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടത്. കൗണ്‍സിലര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ബാങ്ക് അധികൃതര്‍ക്കു തെറ്റ് പറ്റിയതായി വ്യക്തമായത്. ഇതോടെ അവര്‍ പൂട്ടി മുദ്ര വച്ച് വീട് റോബിക്കും കുടുംബത്തിനും തിരിച്ചു നല്‍കാനായി ഇവിടെയെത്തി.

നിങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ നാട്ടുകാരോട് വളരെ മോശമായ രീതിയിലാണ് ബാങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സംസാരിച്ചത്. നാട്ടുകാരില്‍ ഒരാളെ ജയിലില്‍ കയറ്റുമെന്ന് വരെ ഈ ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കി. കൂടാതെ ഇവിടെയെത്തിയ പ്രായം കൂടിയ മറ്റൊരാളും ഈ ഉദ്യോഗസ്ഥന്‍ കയര്‍ത്തു സംസാരിച്ചു. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തങ്ങളെ മൂന്നു ദിവസം വീട്ടിനു പുറത്താക്കിയ ബാങ്ക് അധികൃതര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് റോബിയും കുടുംബവും.
വീഡിയോ












Click it and Unblock the Notifications