കോഴിക്കോട്ട് വൻ മയക്കുമരുന്നു വേട്ട!!! മൂന്നു കോടി രൂപയുടെ മയക്കു മരുന്നുമായി ഒരാൾ പിടിയിൽ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.  ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്  ലഹരി മരുന്ന് കണ്ടെത്തിയത്. പൊലീസ് ആഷിക്ക് എന്നയാളെ  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി കടത്തുന്നതിനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ സംബന്ധിച്ചു സൂചന ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം ആവശ്യക്കാർ എന്ന മട്ടിൽ ഇയാളെ സമീപിച്ചു. ചെറിയൊരളവ് വില കൊടുത്തു വാങ്ങി വിശ്വാസ്യത നേവലിയങ്ങാടിയിലെ ലോഡ്ജിൽ നിന്നാണു ലഹരി മരുന്നുമായി ആഷിക്കിനെ കസ്റ്റഡിയിലെടുത്തത്.

arest

ലഹരി കടത്തുന്നതിനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ സംബന്ധിച്ചു സൂചന ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം ആവശ്യക്കാർ എന്ന മട്ടിൽ ഇയാളെ സമീപിച്ചു. ചെറിയൊരളവ് വില കൊടുത്തു വാങ്ങി വിശ്വാസ്യത നേടി.തുടർന്ന് ആഷിക്കിനെ പിൻതുടർന്നു. ലോഡിജിൽ മയക്കുമരുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം നടത്തിയ റെയിഡിലാണ് മയക്കു മരുന്നു കണ്ടെത്തിയത്. തുടർന്ന് ഇായാളെ കസ്റ്റഡിയിലെടുത്തത്ആഷിക്കിനെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കും.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി. കെ. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ‍ എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, ഇന്റലിജൻസ് ഇൻസ്പെക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി. രാമകൃഷ്ണൻ, വി. എം. അസ്‌ലം, കെ. പി. രാജേഷ്, കെ. എം. ഉല്ലാസ്, ആർ. രശ്മി, എൻ. മഞ്ജുള എന്നിവർ പങ്കെടുത്തു.

English summary
banned drugs seized police in kozhikode.
Please Wait while comments are loading...