കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ ഇടപാട് നടന്നു; മാണിക്കെതിരെ കേസെടുക്കാം... നിയമോപദേശം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസ് എടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് ഇത് സംബന്ധിച്ച ഉപദേശം നല്‍കിയത്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാണിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച വിഎസ് സുനില്‍ കുമാറും വൈക്കം വിശ്വനും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹോക്കോടതി അനുകൂല നിലപാടെടുത്തിരുന്നില്ല. അന്തിമ തീരുമാനം വിജിലന്‍സിന് എടുക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

KM Mani

വിജിലന്‍സിന്റെ ക്വിക് ഇന്‍വെസ്റ്റിഗേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിയമോപദേശം ലഭിച്ചാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ തന്നെയാണ്.

ബാര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാവായ ഡോ ബിജു രമേശ് ആണ് കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്. അഞ്ച് കോടി രൂപയാണ് കെഎം മാണി കോഴ ആവശ്യപ്പെട്ടതെന്നും ഒരു കോടി രൂപ നല്‍കി എന്നും ആയിരുന്നു ബിജു രമേഷിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ കെഎം മാണിയെ പൂര്‍ണമായും പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിലെ എ വിഭാഗമാണ് ആരോപണത്തിന് പിന്നിലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കെഎം മാണിക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

English summary
Bar Bribe Controversy: Can register case against KM Mani- legal advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X