കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് അനുകൂല മൊഴി നല്‍കിയ ബാറുടമയ്ക്ക് കോടികളുടെ വായ്പാ ഇളവ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കുവേണ്ടി സഹകരിച്ച ബാറുടമകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി പ്രമുഖ ബാറുടമയും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായ ചൈന സുനിലിന് ലഭിച്ച ഒന്നരക്കോടിയോളം രൂപയുടെ വായ്പാ ഇളവാണ്. മാണിയുടെ ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആണ് ഇളവ് നല്‍കിയത്.

ചൈന സുനിലിന് മൂന്നാറില്‍ ബി സിക്‌സ് ഹോളിഡേയ്‌സ് എന്ന റിസോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനുവേണ്ടി 1996 ലും 98 ലുമായി കെഎഫ്‌സിയുടെ തൊടുപുഴ ബ്രാഞ്ചില്‍ നിന്ന് 58 ലക്ഷം രൂപ വായ്പയും എടുത്തു. എന്നാല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സുനിലിനും റിസോര്‍ട്ട് നഷ്ടമായി.

kmmani

അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയാണ് കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം 2007ല്‍ റിസോര്‍ട്ട് പൊളിച്ച് നീക്കിയത്. ഇതോടെ സുനിലിന്റെ വസ്തുവകകള്‍ റിക്കവര്‍ ചെയ്ത് വായ്പ പിടിക്കാന്‍ കെഎഫ്‌സി നീക്കം തുടങ്ങി. വായ്പയുടെ പലിശയും പിഴപ്പലിശയും അടക്കം ഏതാണ്ട് മൂന്ന് കോടിയോളം രൂപയാണ് കെഎഫ്‌സിക്ക് സുനില്‍ അടക്കുവാനുണ്ടായത്.

എന്നാല്‍, സുനിലിനെ ഒറ്റത്തവണ വായ്പ അടച്ച തീര്‍ക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇയാളില്‍ നിന്നും 70 ലക്ഷം രൂപ മാത്രമാണ് ഈടാക്കിയത്. ആകെ ഒന്നരക്കോടിയോളം രൂപ സുനില്‍ അടച്ച തീര്‍ത്തപ്പോള്‍ ഒന്നരക്കോടി രൂപ സുനിലിന് ലാഭമായി. എഎഫ്‌സിക്ക് ഒന്നരക്കോടി നഷ്ടവും. മറ്റവഴികളിലൂടെ വായ്പ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നിരിക്കെ സുനിലിനെ ഒറ്റത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ധനകാര്യ വകുപ്പിന്റെ ഇടപെടലിലൂടെയാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാണിക്കോ മറ്റു മന്ത്രിമാര്‍ക്കോ കോഴ നല്‍കാന്‍ പണം പിരിച്ചു നല്‍കിയിട്ടില്ലെന്ന് ചൈന സുനില്‍ നേരത്തെ ബാര്‍ കോഴ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് വായ്പ ഇളവ് നല്‍കിയതെന്നാണ് സംശയിക്കുന്നത്.

English summary
Bar owner china sunil, who supporting Mani gets loan waiver from KFC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X