കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലന്‍ രമേശ് ചെന്നിത്തല തന്നെ!!! കേരളാ കോണ്‍ഗ്രസ് തുറന്ന് പറയുന്നു...

  • By Vishnu
Google Oneindia Malayalam News

കോട്ടയം: കേരളാകോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആ നേതാവിനെപറ്റി എങ്ങും തൊടാതെ ചില സൂചനകളും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി. ഇപ്പോള്‍ നേതാവിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്‌.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബാര്‍കോഴ കേസിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസിന്‍റെ ആരോപണം. രമേശ് ചെന്നിത്തല കെഎം മാണിയുടെ വില്ലനായത് മുഖ്യമന്ത്രി പദം കിട്ടാത്തത് കൊണ്ടാണെന്ന് കേരളാകോണ്‍ഗ്രസ് ആരോപിച്ചു.

Ramesh Chennithala

മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല നടത്തിയ നീക്കത്തില്‍ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് കൂട്ട് നിന്നില്ല. ഇതിലുള്ള പകയാണ് ബാര്‍കോഴ കേസ് പൊന്തിവരാന്‍ കാരണമായതെന്നാണ് കേരളാകോണ്‍ഗ്രസ് മുഖപത്രമായ 'പ്രതിച്ഛായ'യിലൂടെ ആരോപിച്ചിരിക്കുന്നത്. 'ബാര്‍കോഴകളും കള്ളക്കളികളും' എന്ന പേരില്‍ പ്രതിച്ഛായയില്‍ വന്ന ലേഖനത്തിത്തില്‍ രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ്‌ നടത്തിയിരിക്കുന്നത്.

Read More:വ്യോമസേനാ വിമാനം കടലില്‍ കാണാതായി; വിമാനത്തില്‍ 29 ഉദ്യോഗസ്ഥര്‍....

കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ മോഹമുണ്ടായിരുന്നു. രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തി. കെഎം മാണിയോടും പിന്തുണ ചോദിച്ചു. എന്നാല്‍ മാണി അതിന് പിന്തുണ നല്‍കിയില്ല. പിന്നീട് ശത്രുവിനെപോലെയാണ് മാണിയെ ചെന്നിത്തല കണ്ടതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഐ ഗ്രൂപ്പ് നേതാവായ അടൂര്‍പ്രകാശും മാണിക്കെതിരെ നീക്കം നടത്തി. ബാര്‍കോഴ കേസ് പുറത്ത് വന്നതോടെ മന്ത്രി കെ ബാബുവും മാണിക്കെതിരെ തിരിഞ്ഞു. ഇവര്‍ക്ക് അബ്കാരി താല്‍പര്യങ്ങളുണ്ടായിരുന്നു. ബാര്‍ ഉടമയായിരുന്ന ബിജു രമേശിനുമായി അടൂര്‍പ്രകാശിനുള്ള ബന്ധം ഇവര്‍ മുതലെടുത്തു. ബിജുവിനെ ചട്ടുകമാക്കി നേതാക്കള്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സിനെ ഉപയോഗിച്ച് കെഎം മാണിയെയും കേരളാകോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കി. ത്വരിത പരിശോധനയടക്കം എല്ലാ നീക്കങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു. ബാര്‍കോഴ ആരോപണമുയരുമ്പോള്‍ അമേരിക്കയിലായിരുന്നു ചെന്നിത്തല. എന്നാല്‍ തിരികയെത്തിയ ശേഷം യാതൊരു അന്വേഷണവും നടത്താതെ, മുന്നണിയില്‍ ആലോചിക്കാതെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. മുന്നണി മര്യാദ പോലും പാലിച്ചില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Read More:മോദി സര്‍ക്കാരിന്റെ കീഴില്‍ ജനം സുരക്ഷിതരല്ലേ...? അഞ്ച് മാസത്തിനിടെ 278 വര്‍ഗ്ഗീയ കലാപങ്ങള്‍

Read More:അഭിഭാഷകരുടെ പരാക്രമണം പെണ്ണുകേസിലെ പ്രതിയെ രക്ഷിക്കാന്‍... പൊട്ടിത്തെറിച്ച് സംഗീത!!!

English summary
Bar scam: Kerala Cong mouthpiece attacks Opposition leader Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X