പകല്‍ മാന്യമായ വേഷം.. രാത്രി ബര്‍മുഡ, ലക്ഷ്യം സമ്പന്നരും അതിസമ്പന്നരും; 'ബര്‍മുഡ' കള്ളന് ഒടുവില്‍ പിടിയില്‍
കൊച്ചി: രണ്ട് വര്‍ഷത്തോളം പൊലീസിനേയും നാട്ടുകാരേയും വട്ടംചുറ്റിച്ച ബര്‍മുഡ കള്ളന് ഒടുവില്‍ പൊലീസിന്റെ പിടിയില്‍. 50 ലേറെ മോഷണ കേസുകൡ പ്രതിയായ നീലഗിരി സ്വദേശി ജോസ് മാത്യു എന്ന എരമാട് ജോസ് (50) ആണ് പിടിയിലായത്. ഇരിങ്ങോള്‍ മനയ്ക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍.
ജനല്‍കമ്പികള്‍ അറുത്ത് മാറ്റിയും വാതിലുകളില്‍ ദ്വാരമുണ്ടാക്കി തുറന്നും അകത്തു കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് ജോസിന്റെ ശൈലി. 3 മാസം മുന്‍പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് 16 പവന് സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്.

ഇതില്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് 20 കേസുകള്‍ തെളിഞ്ഞത്. 30 കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചതായും വ്യക്തമായി. ഏഴ് വര്‍ഷമായി ഇരിങ്ങോളിലെ വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു ജോസ്. കൂണ് കൃഷി നടത്തുകയാണെന്നാണ് ഇയാള്‍ പരിസരവാസികളോടു പറഞ്ഞിരുന്നത്. ഇക്കാലയളവില്‍ പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, കാലടി പ്രദേശങ്ങളില്‍ ജോസ് നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

തൊണ്ടിമുതല്‍ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണം നടത്തേണ്ട വീട് ജോസ് നേരത്തെ കണ്ടുവെക്കും. എന്നിട്ട് ബര്‍മുഡ ധരിച്ച് 4 കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തന്നെ തിരിച്ചു നടന്നു പോകുന്നതാണ് ഇയാളുടെ രീതി. പൊലീസിനെ കബളിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പകല്‍ മാന്യമായ വേഷം ധരിച്ചാണ് ജോസിന്റെ നടപ്പ്. മോഷണത്തിനായി വാതിലും ജനലും തുറക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്ലറും ഇലക്ട്രിക് കട്ടറും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമ്പന്നരുടെയും അതിസമ്പന്നരുടെയും വീടുകള്‍ നോക്കി തിരഞ്ഞെടുത്താണു മോഷണം നടത്താറുള്ളത്. മോഷണത്തിനെത്തുമ്പോള്‍ മുഖവും തലയും മൂടും.

വാതിലില്‍ ചെറിയ ദ്വാരങ്ങളും ചതുരാകൃതിയില്‍ വിടവും ഉണ്ടാക്കി പൂട്ട് തുറക്കും. എന്നിട്ടാണ് അകത്തേക്ക് കടക്കുന്നത്. വല്ലത്തെ ഒരു വീട്ടിലെ വാതിലിന്റെ 7 പൂട്ടുകള്‍ തുറന്നു മോഷണം നടത്തിയതും കഴിഞ്ഞ ദിവസം അല്ലപ്രയില്‍ 8 ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റി മോഷണം ശ്രമം നടത്തിയതും ഇയാളാണെന്നാണ് അനുമാനം.

മിക്ക മോഷണങ്ങളും പുലര്‍ച്ചെയോടെയാണ് നടത്തുന്നത്. പ്രധാന റോഡുകളോടു ചേര്‍ന്നുള്ള വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്. സി സി ടി വിയില്‍ ഒട്ടേറെ തവണ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും പൊലീസിന് പിടികൂടാനായിരുന്നില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications