Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാത്തിമ തഹ്‌ലിയയില്‍ ഒതുങ്ങില്ല; കൂടുതല്‍ ഭാരവാഹികള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കും

കോഴിക്കോട്: ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിക്കുന്നു. വിമത സ്വരം ഉയര്‍ത്തിയ എല്ലാ നേതാക്കള്‍ക്കെതിരെയും നടപടി വരുമെന്ന് സൂചന. ഫാത്തിമ തഹ്‌ലിയയെ ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയിരിക്കെയാണ് കൂടുതല്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് മുസ്ലിം ലീഗ് ഒരുങ്ങുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്ന ഒരു ഭാരവാഹിയെയും പദവിയില്‍ തുടരാന്‍ അനുവദിക്കില്ല എന്നാണ് നിലപാട്.

കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍, വനിതാ കമ്മീഷനെ സമീപിച്ച 10 പേരെയും തഴഞ്ഞിരുന്നു. എംഎസ്എഫ് ദേശീയ നേതാവിനെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് പുതിയ വിവരം. ഹരിതയിലെ വിവാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നവര്‍ ആരൊക്കെ എന്ന് നേതൃത്വത്തിന് മനസിലായിട്ടുണ്ടെന്നും ലീഗ് വൃത്തങ്ങള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഹരിത ഭാരവാഹികള്‍ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമല്ല വിവാദങ്ങള്‍ക്ക് കാരണം എന്ന് ലീഗ് നേതൃത്വം പറയുന്നു. അതിന് മുമ്പ് തന്നെ സംഘടനാ തലത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. നവാസിന്റെ വാക്കുകള്‍ ആയുധമാക്കുകയാണ് ചെയ്തത്. ഹരിത ഭാരവാഹികള്‍ക്ക് മറ്റു ചിലരുടെ ശക്തമായ പിന്തുണയുണ്ടെന്നും ലീഗ് നേതൃത്വം മനസിലാക്കുന്നു.

2

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഫാത്തിമ തഹ്‌ലിയ. ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അവര്‍ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തി തന്റെ നിലപാട് വ്യക്തമാക്കുകും ചെയ്തു. ഹരിത ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം തഹ്‌ലിയയും പങ്കെടുത്തിരുന്നു. എന്നാല്‍ നേതൃത്വം എടുത്ത തീരുമാനത്തെ പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു അവര്‍.

3

ഹരിത ഭാരവാഹികള്‍ക്ക് നീതി ലഭിച്ചില്ല എന്നായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ നിലപാട്. പുതിയ കമ്മിറ്റിയെ ഞായറാഴ്ച മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച വേളയിലും തഹ്‌ലിയ രംഗത്തുവന്നിരുന്നു. പുതിയ ഭാരവാഹികളോട് എതിര്‍പ്പില്ലെന്നും പക്ഷേ, തിരഞ്ഞെടുത്ത രീതി ശരിയായില്ല എന്നുമായിരുന്നു അവരുടെ പ്രതികരണം. തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും തഹ്ലിയ പറഞ്ഞിരുന്നു.

4

തൊട്ടുപിന്നാലെയാണ് തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയിരിക്കുന്നത്. സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ആണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. അതേസമയം, കൂടുതല്‍ നേതാക്കള്‍ക്കെതിരെ ലീഗ് നടപടിയെടുക്കുമെന്നാണ് പുതിയ വിവരം. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട് എന്ന് ചില ലീഗ് നേതാക്കള്‍ പറഞ്ഞു.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

5

സംഘടനയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ടിപി അഷ്‌റഫലിയാണ് എന്ന് എംഎസ്എഫിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. അഷ്‌റഫലിക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പികെ നവാസിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ അഷ്‌റഫലിക്ക് മുഖ്യ പങ്കുണ്ട് എന്നും ഇവര്‍ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അഷ്‌റഫലിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട് എന്നാണ് വിവരം.

6

ഹരിത വിവാദങ്ങളുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ലഭിച്ചതും മുസ്ലിം ലീഗില്‍ വലിയ ചര്‍ച്ചയായി. അഷ്‌റഫലിക്കെതിരെ പരാതിയുമായി മുസ്ലിം ലീഗ് നേതൃത്വത്തെ സമീപിച്ചവരില്‍ എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ഉള്‍പ്പെടും. പികെ നവാസിനെ പിന്തുണയ്ക്കുന്നവരാണ് ഇവര്‍.

7

അതേസമയം, ഫാത്തിമ തഹ്‌ലിയ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന് അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. കോഴിക്കോട്ടെ സിപിഎം നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയതത്രെ. ഈ പ്രചാരണം ശരിയല്ലെന്നും ഇതിന് പിന്നില്‍ ഒരു വിഭാഗം എംഎസ്എഫ് പ്രവര്‍ത്തകരാണ് എന്നും സംസാരമുണ്ടായിരുന്നു. ദേശീയ പദവിയില്‍ നിന്ന് നീക്കിയ സാഹചര്യത്തില്‍ ഫാത്തിമ തഹ്ലിയ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+