കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

Google Oneindia Malayalam News

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത് ബുധനാഴ്ചാണ്. നിമയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ഇതിനോട് ചില കോണ്‍ഗ്രസ് നേതാക്കളും യോജിക്കുന്നു. യുഡിഎഫില്‍ ഐക്യനിര പടുത്തുയര്‍ത്താനും എല്‍ഡിഎഫിനെതിരെ ശക്തമായ മുന്നേറ്റം നടത്താനും ട്രബിള്‍ ഷൂട്ടറായ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം മുന്നണി താല്‍പ്പര്യപ്പെടുന്നു.

എന്നാല്‍ കുഞ്ഞാലിക്കുട്ടി മാത്രമല്ല കേരള രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മറ്റു ചില എംപിമാരുമുണ്ട്. ഒരുപക്ഷേ അവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചേക്കും. വിശാദംശങ്ങള്‍ ഇങ്ങനെ....

 മുസ്ലിം ലീഗ് തന്ത്രം

മുസ്ലിം ലീഗ് തന്ത്രം

കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച് മുസ്ലിം ലീഗ് നേരത്തെ പ്രഖ്യാപിച്ചത് ഒരുമുഴം മുമ്പേ എറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതുയമായി ബന്ധപ്പെട്ട വിവാദം ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിനോട് ചേര്‍ന്ന് വിവാദങ്ങള്‍ ഉയരുന്നത് ഇതോടെ ഒഴിവാക്കാമെന്നും ലീഗ് നേതാക്കള്‍ പറയുന്നു.

ഇടതുനേതാക്കള്‍ക്ക് ആശങ്ക

ഇടതുനേതാക്കള്‍ക്ക് ആശങ്ക

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ മുന്നേറ്റത്തിന് സഹായിക്കും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് ചെലവ്, മുഖ്യമന്ത്രി മോഹം എന്നീ വിവാദങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തുന്നതെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് എംപിമാരിലും രാജിമോഹം

കോണ്‍ഗ്രസ് എംപിമാരിലും രാജിമോഹം

അതേസമയം, കോണ്‍ഗ്രസിലെ ചില എംപിമാര്‍ക്കും കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ട്. കണ്ണൂര്‍ എംപി കെ സുധാകരന്‍, കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര എംപി കെ മുരളീധരന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പ്പര്യം.

പ്രവര്‍ത്തകരുടെ ആവശ്യം

പ്രവര്‍ത്തകരുടെ ആവശ്യം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ മന്ത്രിമാരാകാന്‍ സാധ്യതയുള്ളവരാണ് ഇവരെല്ലാം. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരാജയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ മുരളീധരനെയും കെ സുധാകരനെയും തിരിച്ചുവിളിക്കണമെന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ശക്തവുമാണ്.

നേതൃത്വത്തിന് ആശങ്ക

നേതൃത്വത്തിന് ആശങ്ക

പൊതുജനങ്ങളെ ഇളക്കമറിക്കുന്നതിലും ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിലും കെ മുരളീധരന്റെയും ഉണ്ണിത്താന്റെയും സുധാകരന്റെയും സാന്നിധ്യം ആവശ്യമാണ് എന്ന് കോണ്‍ഗ്രസിലെ അണികള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ആശങ്കയിലാണ്. എംപിമാര്‍ കൂട്ടത്തോടെ രാജിവച്ചാല്‍ ജനങ്ങള്‍ എതിരാകുമോ എന്നാണ് ആശങ്ക.

എംപിമാരുടെ പ്രതികരണങ്ങള്‍

എംപിമാരുടെ പ്രതികരണങ്ങള്‍

കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പ്പര്യം കെ സുധാകരന്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. താന്‍ രാജിവച്ച് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് അടൂര്‍ പ്രകാശ് മറുപടി നല്‍കിയത്.

ദില്ലിയില്‍ റോള്‍ ഇല്ല

ദില്ലിയില്‍ റോള്‍ ഇല്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും വടകരയിലും സജീവമായിരുന്നു കെ മുരളീധരന്‍. കുഞ്ഞാലിക്കുട്ടിക്കാണ് തിരഞ്ഞെടുപ്പ് ചുമതല മുസ്ലിം ലീഗ് നല്‍കിയത്. പാര്‍ലമെന്റില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ കാര്യമായ റോള്‍ ദില്ലിയില്‍ ഇല്ല എന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിലപാട്. കൊറോണയുടെ പശ്ചാത്തലത്തില്‍ എംപി ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനവും നടക്കുന്നില്ല.

കേരളത്തില്‍ മന്ത്രിയാകാം

കേരളത്തില്‍ മന്ത്രിയാകാം

കെ സുധാകരനും കെ മുരളീധരനും അടൂര്‍ പ്രകാശിനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇവര്‍ മല്‍സര രംഗത്തിറങ്ങിയത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രി പദവി സ്വപ്‌നം കണ്ട എംപിമാരും കേരളത്തിലുണ്ടായിരുന്നു. ബിജെപി കുതുപ്പില്‍ എല്ലാം തകിടംമറിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് എത്തിയാല്‍ കേരളത്തിലെ മന്ത്രി പദവികളിലും ചിലര്‍ക്ക് നോട്ടമുണ്ട്.

വെല്ലുവിളി ഇതാണ്

വെല്ലുവിളി ഇതാണ്

കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന് ഇത് കാരണമായേക്കും. ഇടതുപക്ഷം അധിക ചെലവ് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തും. മാത്രമല്ല, ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് സാന്നിധ്യം ലോക്‌സഭയില്‍ കുറയുകയും ചെയ്യും.

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

Recommended Video

cmsvideo
പരസ്യവിവാദങ്ങളിൽ നിന്ന് പിൻവാങ്ങി മുസ്ലിം ലീഗ് | Oneindia Malayalam

English summary
Besides Kunhalikutty Four UDF Parliament Members ready to resign and to involving Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X