പണികൊടുക്കണമെന്ന് പറഞ്ഞെങ്കിൽ എന്ന് നിങ്ങളാക്കണ്ട..നാണമില്ലേ രാഹുൽ ഈശ്വർ?;വാക്ക്പോര്
കൊച്ചി; റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ കൊമ്പ് കോർത്ത് ഭാഗ്യലക്ഷ്മിയും രാഹുൽ ഈശ്വറും. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇരുവരുടേയും വാദ പ്രതിവാദങ്ങൾ.
രാഹുൽ ഈശ്വറിനെ പോലെ വലിയ ബുദ്ധിമാനല്ല മറ്റുള്ളവർ എന്നുള്ള ധാരണ കളയണം. തങ്ങളും അഭിഭാഷകരുമായി വിഷയങ്ങൾ ചർച്ച ചെയ്യുന്നവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇരുവരുടേയും വാക്കുകളിലേക്ക്
ബോൾഡ് ലുക്കിൽ അനുശ്രീ.. പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്

രാഹുൽ ഈശ്വറിനെ സംബന്ധിച്ചെടുത്തോളം നടിക്കെതിരായ നടന്ന അത്രിക്രമം ബാധിക്കുന്നേ ഇല്ലെന്ന് ചർച്ചയുടെ അവതാരകനായ നികേഷ് കുമാർ പറഞ്ഞു. എന്തുകൊണ്ടാണ് ദിലീപ് വിഷമിക്കുന്നു എന്നുള്ള ആശങ്ക മാത്രം ഉണ്ടാകുന്നത്. ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിൽ ആശങ്കയില്ലേയെന്നും നികേഷ് ചോദിച്ചു. ഇതോടെ കേസിൽ ദിലീപിന് എന്ത് ബന്ധമാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി. പെൺകുട്ടിക്ക് ഒപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ തൂക്കി കൊല്ലണം എന്നാണോയെന്നും രാഹുൽ ചോദിച്ചു.

ഇതോടെ ദിലീപിന് കേസിൽ ബന്ധമില്ലെന്ന് രാഹുൽ ഈശ്വറിന് എങ്ങനെയാണ് പറയാൻ സാധിക്കുകയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നിങ്ങൾ പോലീസ് ഉദ്യോഗസ്ഥനോ? ജഡ്ജോ?, ഭാഗ്യലക്ഷ്മി ചോദിച്ചു. പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന ചിന്ത പോലും രാഹുൽ ഈശ്വറിന് ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം നേരത്തേ റിപ്പോർട്ടർ ചാനലിൽ തന്നെ ദിലീപിനെതിരെ താൻ സംസാരിച്ച വീഡിയോ ഇപ്പോഴും ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. അന്ന് നടിയെ പിഡീപ്പിച്ച് ദിലീപ് കവല പ്രസംഗം നടത്തുന്നുവെന്നാണ് താൻ പറഞ്ഞത്. പക്ഷേ ഈ നാല് വർഷം കൊണ്ട് യാതൊരു തെളിവും ദിലീപിനെതിരെ ഇല്ല, രാഹുൽ പറഞ്ഞു. ഇതോടെ ഭാഗ്യലക്ഷ്മി ഇടപെട്ടു. രാഹുൽ ഈശ്വറിനെ പോലെ വലിയ ബുദ്ധിമാനല്ല മറ്റുള്ളവർ എന്നുള്ള ധാരണ കളയണം. ഞങ്ങളെല്ലാവരും തന്നെ ഈ നാട്ടിൽ ജീവിക്കുന്നരും അഭിഭാഷകരുമായൊക്കെ ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന ആളാണ്. ഇക്കണക്കിന് പോയാൽ നാളെ പൾസുനിയ്ക്ക് വേണ്ടിയും രാഹുൽ ഈശ്വർ നാളെ സംസാരിക്കുമല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

നടി എന്നല്ല ആ പെൺകുട്ടി എന്ന് പറയാനാണ് തനിക്ക് താത്പര്യം. ആ പെൺകുട്ടിക്ക് ശക്തമായ പിന്തുണയും ആത്മധൈര്യവും കൊടുക്കണമെങ്കിൽ നമ്മൾ നിയമത്തിനൊപ്പം പോയെ പറ്റൂ. ദിലീപിനൊപ്പം മാത്രമല്ല ആക്രമിക്കപ്പെട്ട നടി നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്തേ അവർക്കെതിരെ ഒന്നും ഒരു കേസും വന്നില്ല. ദിലീപിനെക്കാൾ പണക്കാരായ നടൻമാർ ഉണ്ടല്ലോ? പക്ഷേ ആരുടെ പേരും ഇവിടെ ആരോപിക്കപ്പെട്ടില്ല. ദിലീപിനെതിരെ മാത്രമാണ് ആരോപണം ഉയർന്നത്. അത് എന്തുകൊണ്ടാണ് എന്ന് ദയവ് ചെയ്ത് ചിന്തിക്കുക.

പലരും വിളിച്ച് പറയാറുണ്ട്,ഭാഗ്യലക്ഷ്മി ചേച്ചി ദയവ് ചെയ്ത് കേസിനെ കുറിച്ച് സംസാരിക്കാതിരിക്കൂവെന്ന്.നിങ്ങളെ ഓർത്ത് പേടിയുണ്ടെന്ന്. പക്ഷേ ഞാൻ പേടിക്കില്ല, ഭാഗ്യലക്ഷ്മി പറഞ്ഞു. എനിക്കെതിരെ ഒരാളെ തല്ലിയ കേസ് ഉണ്ട്. വീഡിയോ ചെയ്ത ആളെ കാണാൻ ഞാൻ വിളിച്ചിരുന്നു. കാണാൻ ചെല്ലട്ടെയെന്ന് ചോദിച്ചിരുന്നു. കേസിൽ എന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എന്റെ അഭിഭാഷകനോട് ചോദിച്ചിരുന്നു ഭാഗ്യ ലക്ഷ്മി വിളിച്ചു എന്നതിന് തെളിവ് ഉണ്ടോയെന്ന്. ആ കേസ് കോടതിയിൽ വരുമ്പോൾ ഞാൻ പറയുകയാണ് ഫോൺ തരാൻ സാധിക്കില്ലെന്ന്, അപ്പോൾ എന്ത് ചെയ്യും? അത്തരത്തിലൊരു വഴിയാണ് ഈ കേസിലൂടെ വെച്ച് തന്നിരിക്കുന്നത്.

ദിലീപിന് കോടതിയിൽ നിന്നും ലഭിച്ച ആനുകൂല്യം മറ്റുള്ളവർക്ക് ലഭിക്കുമോയെന്നും ഭാഗ്യ ലക്ഷ്മി ചർച്ചയിൽ ചോദിച്ചു. അതേസമയം തനിക്കെതിരെ വീഡിയോ ചെയ്ത ആൾക്ക് പണികൊടുക്കണം എന്ന് ഭാഗ്യചേച്ചി പറഞ്ഞെങ്കിൽ അതിനെ വധഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്താലോ എന്നായി രാഹുലിന്റെ ചോദ്യം. എന്നാൽ താൻ ആർക്കും പണികൊടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും ഞാൻ പറഞ്ഞെങ്കിൽ എന്ന് നിങ്ങളാരും ആക്കേണ്ടെന്നും ഭാഗ്യലക്ഷ്മി മറുപടി നൽകി.

രാഹുൽ ഈശ്വർ സമ്പത്തിനോടൊപ്പം നടക്കൂ. ഞങ്ങൾ നിയമത്തിനും നീതിക്കൊപ്പവുമാണ്. രാഹുൽ ഈശ്വർ ചോദിച്ചത് നടൻ ദിലീപിനെ വെറുതേ വിട്ടാൽ നമ്മൾ എല്ലാവരും അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുമോയെന്നാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ രാഹുൽ ഇശ്വർ എന്ത് ചെയ്യും? നാണമില്ലേ രാഹുൽ ഇത്തരത്തിൽ സംസാരിക്കാൻ? ഒന്ന് മിണ്ടാതെ പോകൂവെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

രാഹുൽ മനസിലാക്കേണ്ടത് കോടതികൾ പ്രതികളെ വെറുതെ വിടുമ്പോൾ പറയുന്നൊരു വാക്കുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ എന്ന്. അതിനർത്ഥം അയാൾ കുറ്റം ചെയ്തിട്ടില്ലെന്നല്ല. അതുകൊണ്ട് തന്നെ രാഹുൽ ഈശ്വറിനെ പോലുള്ളവർ അതിശക്തമായി ദിലീപിന് വേണ്ടി വാദിക്കുമ്പോൾ ഞങ്ങളെ പോലുള്ളവർ അവൾക്ക് വേണ്ടി വാദിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം ദിലീപിനെതിരെ വേട്ടക്കാർ വരുന്നതിനാലാണ് ഞങ്ങൾ പ്രതിരോധിക്കുന്നതെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി. കേസിൽ ദിലീപിന്റെ മകൾ മീനാക്ഷിയെ വരെ വലിച്ചിഴക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം.

അതിനിടെ കേസിൽ ദിലീപ് സമർപ്പിച്ച ഫോണിൽ എന്താണ് ഉള്ളതെന്ന് ആരെങ്കിലും പരിശോധിച്ചോയെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെ ചോദിച്ചു. പോലീസിനേയും കോടതിയേയും മണ്ടൻമാർ ആക്കിക്കൊണ്ട് ആ ഫോൺ കഴുകി വൃത്തിയാക്കിയാണ് കൊടുത്തതെങ്കിൽ അത് പോലീസിന്റേയും നീതിന്യായ വ്യവസ്ഥയുടേയും മുഖത്തേറ്റ അടിയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

എന്നാൽ 2021 ലെ ഫോൺ വെച്ച് 2017 ലെ ഗൂ
ഢാലോചന കണ്ടെത്താൻ കഴിയുമോയെന്നായിരുന്നു രാഹുൽ ഈശ്വർ ചോദിച്ചത്. ബാലചന്ദ്രകുമാർ പരാതിയുമായി വരുന്നതിന് മുൻപ് തന്നെ മാറ്റിയ ഫോണും നാല് വർഷത്തിന് ശേഷം വാങ്ങിയ ഫോണും എന്തിനാണ് പരിശോധിക്കേണ്ടത്? കോടതിയ്ക്കും അതിന്റെ ആവശ്യമില്ലെന്ന് മനസിലായിട്ടുണ്ടാകാം. ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയും ഇക്കാര്യം വാക്കാൽ പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിരുന്നുവെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു.












Click it and Unblock the Notifications