Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകനെ പണ്ടേ തള്ളി കളഞ്ഞതാണെന്ന് അഖില്‍ മാരാർ: അതാണ് താങ്കളെ ഇറിറ്റേറ്റ് ചെയ്തതെന്ന് അനീഷ്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നടന്‍ വിനായകനെതിരെ സോഷ്യല്‍ സിനിമ രംഗത്ത് നിന്നും പ്രതിഷേധം ഉയരുന്നു. ബിഗ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ, നടന്‍ അനീഷ് ജി എന്നിവർ വിനായകനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ നടനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

വിനായകന്റെ കാര്യം പണ്ടേ തള്ളിക്കളഞ്ഞതാണ് എന്നാണ് അഖില്‍ മാരാർ ഫേസ്ബുക്കില്‍ കറിച്ചത്. 'മനുഷ്യനാകണം, മനുഷ്യനാകണം.. പണ്ടേ തള്ളികളഞ്ഞതാണ്. ഒരു ഓർമ്മപ്പെടുത്തല്‍ മാത്രം'- അഖില്‍ മാരാർ പറയുന്നു. ഇതോടൊപ്പം മുൻപ് വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പറഞ്ഞ മറുപടിയും അഖില്‍ പങ്കുവെച്ചു. 'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..' എന്നായിരുന്നു ആ വാർത്തയുടെ തലക്കെട്ട്.

vinayakan-16

'നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി' എന്നാണ് അനീഷ് ജി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനംഇന്ന് എനിക്കില്ലയെന്ന യാഥാർഥ്യം പോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിസാർ ജന മനസ്സുകളിൽ നിങ്ങളിലും
ഒരുപാട് മുകളിലാണ് എന്നുള്ളതും യഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

''രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും 'കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ' താങ്കളെ ഇറിറ്റേറ്റ് ചെയ്തതും.'' എന്നും അനീഷ് ജി കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ വിനായകനെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീർ ബാവയാണ് വിനായകനെതിരെ കൊച്ചി അസി. പൊലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍. സിനിമയിലെ മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇദ്ദേഹമെന്ന ഗൂരുതരമായ ആരോപണവും നടനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി പരാതിയില്‍ ആരോപിക്കുന്നുണ്ട്.

'സമൂഹ മാധ്യമങ്ങളില്‍ കൂടി ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടും അതിന് ശേഷം നടക്കുന്ന ചടങ്ങുകളേയും തരണംതാണ രീതിയില്‍ അപമാനിച്ച സിനിമ നടന്‍ കൂടിയായ ടികെ വിനായകന്‍ എന്നയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ വികാരം മാനിക്കണമെന്നും അപേക്ഷിക്കുന്നു. ഈ വ്യക്തിയാണ് സിനിമ മേഖലയിലെ ലഹരി-മാഫിയകളുടെ തലവന്‍. ഇയാളുടെ മാഫിയ-ഗുണ്ടാ ബന്ധം അന്വേഷിക്കണം'- ഡിസിസി ജനറല്‍ സെക്രട്ടറി പരാതിയിലൂടെ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+