കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് അത്: മാറും എന്ന് തന്നെയാണ് പ്രതീക്ഷ: മകളെക്കുറിച്ച് പൊളി ഫിറോസ്

Google Oneindia Malayalam News

ഏഷ്യാനെറ്റ് പ്ലസിലെ ഡെയിഞ്ചർ ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പരിപാടി വന്‍ വിജയമാതോടെ ഡെയിഞ്ചറസ് ഫിറോസ് എന്ന വിളിപ്പേരും താരത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, മോഹന്‍ലാലിന്റെ കർമ്മയോദ്ധ തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം പ്രേക്ഷകർക്കിടയില്‍ വീണ്ടുമൊരിക്കല്‍ കൂടി ശ്രദ്ധ പിടിച്ച് പറ്റുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു.

ദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർ

വളരെ അഗ്രസീവായ മത്സര രീതി പുറത്തെടുത്തിരുന്ന ഫിറോസ്-സജ്ന ദമ്പതികളെ ഒടുവില്‍ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ്. ഐ കാന്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ജീവിതത്തില്‍ ഒരുപാട് പരിഹാസം നേരിട്ടിയാളാണ് ഞാന്‍.

ജീവിതത്തില്‍ ഒരുപാട് പരിഹാസം നേരിട്ടിയാളാണ് ഞാന്‍. വളരെ സാധാരണമായ ഒരു വീട്ടില്‍ നിന്നാണ് സിനിമ മേഖല ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചത്. അപ്പോള്‍ തന്നെ വലിയ പരിഹാസമാണ്. ഓ.. ഇവനങ്ങ് വലിയ നടനാവാന്‍ പോവുകയല്ലേ എന്നാണ് അവരുടെ പറച്ചില്‍. എന്റെ മുഖത്ത് നോക്കി അവർ ഇത് പറയില്ല, മാറി നിന്നുള്ള പറച്ചിലാണ്. എന്നോടായിരുന്നു ഇത് പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ കൊടുത്തേനെയെന്നും ഫിറോസ് പറയുന്നു.

എന്നെ കാണുമ്പോള്‍ ചിരിച്ചുകൊണ്ടായിരിക്കും

എന്നെ കാണുമ്പോള്‍ ചിരിച്ചുകൊണ്ടായിരിക്കും സംസാരിക്കുക. എന്നാല്‍ ഇവർ തന്നെ ഇവന് വേറെ വല്ല പണിക്കും പോയിക്കൂടെ, വീട്ടുകാർക്ക് ഒരു സഹായമായി മാറൂലെ എന്നൊക്കെയായിരിക്കും പറയുക. ഇങ്ങനെ ഒരുപാട് പരിഹാസം കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇത്തരം പരിഹാസങ്ങളൊക്കെ വലിയ എനർജിയാണ് എനിക്ക് നല്‍കുന്നത്. ഇത്തരം പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ മാനസികമായി ദുഃഖം ഉണ്ടാവുമെങ്കിലും അതിനെ ഞാന്‍ വേറെ ഒരു തരത്തില്‍ എത്തിക്കും.

ഡെയിഞ്ചറസ് ബോയ്സ് നല്ല രീതിയില്‍ അറിയപ്പെട്ടിരുന്നു

ഡെയിഞ്ചറസ് ബോയ്സ് നല്ല രീതിയില്‍ അറിയപ്പെട്ടിരുന്ന ഒരു പരിപാടിയായിരുന്നു. ഏഷ്യാനെറ്റ് പ്ലസിന്റെ തുടക്ക സമയത്ത് തുടങ്ങിയ ആ പരിപാടിക്ക് ആ സമയത്ത് നല്ല റീച്ചായിരുന്നു. ഇന്നും അതിലെ പല എപ്പിസോഡുകളും ഓർത്ത് വെച്ച് പറയുന്ന പലരുമുണ്ട്. അത് കഴിഞ്ഞതിന് ശേഷം ഒരുപാട് പരിപാടികളും സിനിമകളും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ വില്ലനായും കന്നഡയില്‍ നായകനായും അഭിനയിച്ചിട്ടുണ്ടെങ്കിലും ഡെയിഞ്ചറസ് ബോയ്സിന് ശേഷം എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോം ബിഗ് ബോസ് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

കൈരളി ടിവിയിലെ ഒരു പരിപാടി കണ്ടിട്ടാണ് മമ്മൂട്ടി

കൈരളി ടിവിയിലെ ഒരു പരിപാടി കണ്ടിട്ടാണ് മമ്മൂട്ടിയുടെ വില്ലനായി ഫേസ് ടു ഫേസിലേക്ക് മമ്മൂട്ടിയുടെ വില്ലാനായി വിഎം വിനു സർ എന്നെ വിളിക്കുന്നത്. എന്റെ ഷോകള്‍ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട സംഭവമാണ്. എല്ലാ കലകളും എനിക്ക് ഇഷ്ടമാണ്. കുട്ടിക്കാലത്ത് കൂടുതല്‍ കിട്ടിയിരുന്ന വേദി ഡാന്‍സ് ചെയ്യാനായിരുന്നു. അതുകൊണ്ടാണ് ഡാന്‍സ് കൂടുതല്‍ ചെയ്തത്.

ആദ്യ വിവാഹം സ്വരച്ചേർച്ചയില്ലാതിരുന്നത് കൊണ്ട്

ആദ്യ വിവാഹം സ്വരച്ചേർച്ചയില്ലാതിരുന്നത് കൊണ്ട് വേർപിരിഞ്ഞു എന്നു മാത്രമാണുള്ളത്. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ലായിരുന്നു. രണ്ടാം വിവാഹം അടിപൊളിയാണ്. സജ്നക്ക് ഞാനും എനിക്ക് സജ്നയും ഒരു ഭാഗ്യവുമാണ്. ഞങ്ങള്‍ വഴക്ക് കൂടാതെ ഇരിക്കുന്ന ആളുകള്‍ ഒന്നുമല്ല. വഴക്കുള്ളിടത്തെ സ്നേഹത്തിന് ആഴം ഉണ്ടാവാറുള്ളു. ഞങ്ങളുടെ വഴക്ക് എന്ന് പറയുന്നത് പരമാവധി ഒരു ദിവസം മാത്രമേ നീണ്ട് നില്‍ക്കുകയുള്ളു.

സജ്നയ്ക്കും കല ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍

സജ്നയ്ക്കും കല ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ ഞാനും അവളെ പിന്തുണയ്ക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഉഷാറായി പോവുന്നു. കുഞ്ഞുങ്ങള്‍ എല്ലാം ഒരുപോലെയാണെങ്കിലും ആദ്യത്തെ വിവാത്തിലുണ്ടായ മകളോട് എന്തോ വലിയ കാര്യമാണ്. അവളെ എനിക്ക് എപ്പോഴും കാണാന്‍ സാധിക്കുന്നില്ല. നമ്മുടെ മക്കള്‍ എന്ന് പറയുന്നത് ഒരു പ്രത്യേക കാര്യമാണ്. അവളെ എപ്പോഴും കാണാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന്.

നിലവിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്,

നിലവിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്, നാളെ അത് മാറും എന്നാണ് പ്രതീക്ഷ. തുടക്ക കാലത്ത് ഫാമിലി ഓറിയന്റഡ് അല്ലാത്ത സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അത് മോശം പടം എന്നല്ല, അത് എനിക്ക് ഒരു അനുഭവം ആയിരുന്നു. എന്റെ ഏറ്റവും വലിയ കരുത്തായി ഞാന്‍ കാണുന്നത് താഴേക്കിടയില്‍ നിന്നും തുടങ്ങി എന്നുള്ളതാണ്. അതുകൊണ്ട് തന്നെ വീഴ്ചകളില്‍ വേദനിക്കില്ല. മാസങ്ങളോളും പണിയില്ലെങ്കിലും അടുത്ത പണി ഞാന്‍ നോക്കുമെന്നും ഫിറോസ് പറയുന്നു.

 ദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനി ദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനി

English summary
Bigg Boss Malayalam Season 3 fame Poli Firos says it's a big sadness that he can't see his daughter all time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X