രേണു ഭക്ഷണം എടുത്തുകൊണ്ടുപോയി കളയും; രേണു ബിഗ്‌ബോസില്‍ ആകെ ചെയ്യുന്നത്..: മുന്‍ഷി രഞ്ജിത്ത്
ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഏറ്റവും വലിയ ആരവമുയര്‍ത്തി എത്തിയ മത്സരാര്‍ത്ഥിയാണ് രേണു സുധി. തലേ ദിവസം വരെ ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു രേണുവിന്റെ അപ്രതീക്ഷിത എന്‍ട്രി. സോഷ്യല്‍ മീഡിയ താരമായ രേണു ബിഗ് ബോസില്‍ പരാജയമാകുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നത്.
ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മത്സരാര്‍ത്ഥി എന്നാണ് രേണുവിനെ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ആക്റ്റീവ് ആയിരുന്ന ശാരിക, ആര്‍ജെ ബിന്‍സി എന്നിവരെയൊക്കെ പുറത്താക്കിയിട്ടും രേണുവിനെ മാത്രം എന്തിനു നിലനിര്‍ത്തുന്നു എന്ന് ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
വലിയ പിന്തുണയോടെ ബിഗ് ബോസില്‍ എത്തിയ രേണുവിന് ഇപ്പോള്‍ ഓരോ ദിവസവും കഴിയുന്തോറും പിന്തുണ കുറഞ്ഞു വരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എപ്പോഴും തല ചൊറിഞ്ഞ്, കട്ടിലില്‍ കിടക്കുന്ന രേണുവിന്റെ സ്ട്രാറ്റജി കരച്ചില്‍ മാത്രമാണ്. അക്ബര്‍ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചു രേണുവിനെ അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഇതില്‍ അക്ബര്‍ പിന്നീട് ക്ഷമാപണവും നടത്തി.

എന്നാല്‍ ഇപ്പോഴും തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ കരച്ചില്‍ കൊണ്ട് നേരിടാനാണ് രേണു ശ്രമിക്കുന്നത്. ബിഗ് ബോസ് കൊടുക്കുന്ന ടാസ്‌ക്കുകളില്‍ പോലും സജീവമായി പങ്കെടുക്കാന്‍ രേണുവിന് കഴിയുന്നില്ല. ഏറ്റവും ഒടുവിലായി ബിഗ് ബോസില്‍ നിന്ന് പുറത്തു പോകണമെന്നാണ് രേണു പറയുന്നത്. ശാരിക കൂടി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായതോടെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് രേണു.
ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് ആദ്യ വാരം പുറത്തായ മുന്‍ഷി രഞ്ജിത്ത് രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. രേണുവിന്റെ തലയില്‍ പേന്‍ ഉണ്ടോ, രേണു ബിഗ് ബോസില്‍ എങ്ങനെയാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മുന്‍ഷി രഞ്ജിത്ത് പറഞ്ഞത്. മെയിന്‍സ്ട്രീംവണ്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ഷി രഞ്ജിത്തിന്റെ പ്രതികരണം.
മുന്‍ഷി രഞ്ജിത്തിന്റെ വാക്കുകള്‍: സ്വന്തമായിട്ട് ഒരു കണ്ടെന്റും രേണു ഉണ്ടാക്കിയിട്ടില്ല. കിച്ചന്‍ ടീമിലേക്കൊന്നും അവര് വരില്ലായിരുന്നു. എപ്പോഴും ബെഡ്‌റൂമില്‍ കിടപ്പാണ്. അങ്ങോട്ട് ആരെങ്കിലും ചെന്ന് സംസാരിച്ചാല്‍ അവര്‍ തിരിച്ച് സംസാരിക്കും. ലിവിങ് റൂമില്‍ വന്നിരിക്കാന്‍ പറഞ്ഞാല്‍ മാത്രം ഇരിക്കും. അല്ലാതെ അവര്‍ ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവര്‍ അവിടെ ഇരിക്കുന്നു എന്നേയുള്ളൂ.
രേണുവിനോട് ആകെ മൂന്നു തവണയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ സംസാരിച്ചിട്ടുള്ളത്. ഒരിക്കല്‍ ഞാന്‍ കിച്ചന്‍ ടീമിലുള്ളപ്പോഴാണ് സംസാരിച്ചത്. രേണു ഭക്ഷണം എടുത്തുകൊണ്ടുപോയി കളയും. ഒരു ദോശ എടുത്താല്‍ അതിന്റെ പകുതി കളയും. ഭക്ഷണം വെറുതെ കളയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.
ആവശ്യമുള്ളത് എടുത്താല്‍ പോരെ, ആവശ്യമില്ലാതെ എടുത്ത് കളയുന്നത് എന്തിനാണ് എന്ന് ചോദിച്ചിരുന്നു. ഒന്നാമത് ഇവിടെ എല്ലാവര്‍ക്കും ഭക്ഷണം തികയുന്നില്ല. അത് കരിഞ്ഞു പോയതു കൊണ്ടാണ് കഴിക്കാത്തത് എന്നായിരുന്നു രേണുവിന്റെ മറുപടി.
പിആര്‍ വര്‍ക്ക് എല്ലാവരും ചെയ്യുന്നുണ്ട്. രേണു ബുദ്ധി തീരെ ഇല്ലാത്ത ആളല്ല. അതിന് ബുദ്ധി ഉപയോഗിക്കാന്‍ അറിയാം. സെപ്റ്റിക് ടാങ്ക് എന്ന പേര് എടുത്തു വില്‍ക്കാന്‍ പറ്റും, അതിനെ മുതലാക്കാന്‍ പറ്റും എന്ന ബുദ്ധി അവര്‍ പ്രയോഗിച്ചു. ജീവനില്ലാതെ കിടന്ന ഒരാളിന് കൃത്രിമ ശ്വാസം കൊടുത്തതു പോലെ ആയിപ്പോയി സെപ്റ്റിക് ടാങ്ക് എന്ന വിശേഷണം. ശരിക്കും രേണുവിനെ ഒഴിവാക്കി വിടേണ്ടതായിരുന്നു. ആളുകള്‍ മറന്നു പോയേനെ. ഈ പേര് കൊടുത്തതോടു കൂടി ആളുകള്‍ക്കിടയില്‍ രേണു വീണ്ടും ചര്‍ച്ചയായി.
പിന്നീടുണ്ടായത് ഒരു തലവേദന വിഷയമാണ്. തലവേദന എന്നു പറഞ്ഞു കഴിഞ്ഞ ഉടനെ ഭയങ്കര ചാട്ടവും ബഹളവും. ഈ രണ്ടു കാര്യങ്ങളാണ് ഞാന്‍ ഉണ്ടായിരുന്ന ആഴ്ച സംഭവിച്ചത്.












Click it and Unblock the Notifications