കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാങ്കോ മുളയ്ക്കൽ കേസ്: കുറച്ചുകൂടി സാവകാശം വേണം: ആവശ്യവുമായി ഹരിശങ്കർ

Google Oneindia Malayalam News

കൊച്ചി: കോടതി അലക്ഷ്യ നടപടി അപേക്ഷയിൽ വിശദീകരണം നൽകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് എഐജി. മുൻ കോട്ടയം എസ്പിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയും ആ. എസ് ഹരിശങ്കർ ആണ് സാവകാശം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കന്യാസ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിലാണ് ഹരിശങ്കർ പരാമർശം നടത്തിയിരുന്നു. വിചാരണ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ആണ് ഹരിശങ്കറിന്റെ പരാമർശം ഉണ്ടായത്.

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധി നിർഭാഗ്യകരമാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അത്ഭുതം ആണെന്നും ആയിരുന്നും ഇദ്ദേഹത്തിന്റെ പ്രതികരണം.

1

എന്നാൽ, ഈ ആരോപണത്തിന് എതിരെ പ്രതികരിച്ച് തൃശ്ശൂർ സ്വദേശി എം ജെ. ആന്റണി രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ എം.ജെ.‌ആന്റണി നൽകിയ അപേക്ഷയിൽ അഡ്വക്കറ്റ് ജനറൽ ഹരിങ്കറിന് നോട്ടിസ് നൽകി. എഐജി ഹരിശങ്കർ പറഞ്ഞ പരാമർശങ്ങൾ ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലുളളതാണ് എന്നതായിരുന്നു അദ്ദേഹത്തിന് ഉണ്ടായ ആരോപണം. അതേസമയം, അപേക്ഷ നൽകി ഹരിശങ്കർ നേരിട്ട് ഹാജരാകണം എന്നതായിരുന്നു എജിയുടെ നിർദ്ദേശം. എന്നാൽ , കോടതിയിൽ ഹരിശങ്കറിന് വേണ്ടി ഹാജരായത് അഭിഭാഷകൻ ആയിരുന്നു.

കൊച്ചിക്കാർക്ക് മതിയാവോളം സിനിമ കാണാം: ആര്‍ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്‍ത് നടൻ മോഹന്‍ലാല്‍കൊച്ചിക്കാർക്ക് മതിയാവോളം സിനിമ കാണാം: ആര്‍ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്‍ത് നടൻ മോഹന്‍ലാല്‍

2

അതേസമയം, ജനുവരി 14 നാണ് കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി കുറ്റവിമുക്തൻ ആക്കിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞിരുന്നു. ദൈവത്തിന് സ്തുതി എന്നാണ് വിധി കേട്ടതിന് ശേഷം ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കിയത്.

3

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളും കോടതി പരിശോധിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാ സ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നത്. തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി കോടതി പറഞ്ഞത്.

4

2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു. 2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്.

'മാപ്പ്... ഓസ്‌കാർ ചടങ്ങിലെ തല്ല്: ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തി അക്കാദമി'മാപ്പ്... ഓസ്‌കാർ ചടങ്ങിലെ തല്ല്: ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തി അക്കാദമി

5

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്. 2018 സെപ്റ്റംബർ 24 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ , 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15 - ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

Recommended Video

cmsvideo
സ്തുതി ദൈവത്തിന് മാത്രമേയുള്ളോ? കാണാം ഫ്രാങ്കോ മുളയ്ക്കലും കുറ്റവിമുക്ത ട്രോളുകളും

English summary
bishop franco mulakkal case : s harisankar said, Need more time to explain over verdict matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X