തിരുവനന്തപുരത്ത് ക്രോസ്സ് വോട്ടിങ് നടന്നെന്ന് ബിജെപിയുടെ ആക്ഷേപം... എന്താണ് ക്രോസ്സ് വോട്ടിങ്
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിയ്ക്കുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരവും നേമവും വട്ടിയൂര്‍ക്കാവും എല്ലാം. എന്നാല്‍ ഈ മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫും യുഡിഎഫും ക്രോസ്സ് വോട്ടിങ് നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം.
വെറുതേയല്ല... ബിജെപിയെ തോല്‍പിയ്ക്കുക എന്ന ഒന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത് എന്നാണ് ആക്ഷേപം. നേമത്തും വട്ടിയൂര്‍ക്കാവിലും ക്രോസ് വോട്ടിങ് നടന്നിു എന്നാണ് ആക്ഷേപം. നേമത്ത് ഒ രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍.
എന്താണ് ഈ ക്രോസ്സ് വോട്ടിങ് എന്നതുകൊണ്ട് ബിജെപി നേതാക്കള്‍ ഉദ്ദേശിച്ചത്? എന്താണ് ക്രോസ്സ് വോട്ടിങ്?

നേമത്തും വട്ടിയൂര്‍ക്കാവിലും
നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ക്രോസ്സ് വോട്ടിങ് നടത്തിയെന്നാണ് ബിജെപിയുടെ ആക്ഷേപം.

ക്രോസ്സ് വോട്ടിങ്
എല്‍ഡിഎഫും യുഡിഎഫും ഈ രണ്ട് മണ്ഡലങ്ങളില്‍ വോട്ട് മറിച്ചു എന്നതാണ് പരാതി. അത് ബിജെപിയെ തോല്‍പിയ്ക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിയ്ക്കുന്നത്.

നേമത്തെ സുരേന്ദ്രന്‍ പിള്ള
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെഡിയുവില്‍ ചേര്‍ന്ന വി സുരേന്ദ്രന്‍ പിള്ളയാണ് നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്. അത് തന്നെ വോട്ട് മറിച്ചതിന് തെളിവാണെന്നാണ് ആക്ഷേപം.

വട്ടിയൂര്‍ക്കാവിലോ
വട്ടിയൂര്‍ക്കാവില്‍ സിപിഎം നേതാവ് ടിഎന്‍ സീമ ആയിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇവിടെ എത്തരത്തിലാണ് വോട്ട് മറിയ്ക്കല്‍ നടന്നത് എന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ ഒന്നും പറയുന്നില്ല.

കോണ്‍ഗ്രസ്സുകാരെ കണ്ടില്ല
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ്സുകാരെ പോളിങ് ബൂത്തുകളില്‍ ഒന്നും കണ്ടില്ലെന്ന ആക്ഷേപമാണ് ഒ് രാജഗോപാല്‍ ഉന്നയിക്കുന്നത്.

എന്നാലും ജയിക്കും
നേമത്ത് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിലും അത് തന്റെ വിജയത്തെ ബാധിയ്ക്കില്ലെന്നാണ് ഒ രാജഗോപാലിന്റെ അവകാശവാദം.

എത്ര വോട്ടിന്
നേമത്ത് എണ്ണായിരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.












Click it and Unblock the Notifications