കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം പിടിക്കാമെന്ന മോഹം നടക്കില്ല'.. സംസ്ഥാന ബിജെപിയെ തള്ളി കേന്ദ്ര നേതൃത്വം..ക്ഷണം നിരസിച്ച് ഷാ

Google Oneindia Malayalam News

തിരുവനന്തപുരം; ദക്ഷിണേന്ത്യയിൽ തമിഴ്നാടും കേരളവും പിടിക്കുക,ഇതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. തമിഴ്നാട്ടിൽ ഭരണം പിടിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളിലാണ് പാർട്ടി. ഒരു പരിധി വരെ പാർട്ടിയുടെ നീക്കങ്ങൾ വിജയം കാണുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും കേരളത്തിൽ നിലംതൊടാൻ ബിജെപിക്ക് സാധിക്കില്ലെന്ന വിലയിരുത്തതിലേക്ക് കേന്ദ്രനേതൃത്വവും എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും കാര്യമായ ചലനങ്ങൾ പാർട്ടിക്ക് നേടാനാകില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala
ലോക്സഭ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 'ശബരിമല സ്ത്രീപ്രവേശന വിവാദങ്ങൾ' സുവർണാവസരമാക്കി കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു ബിജെപയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് ഒരു സീറ്റ് ലഭിക്കുമെന്നും നാല് ജില്ലകളിൽ കാര്യമായ മുന്നേറ്റം നേടാനാകുമെന്നും പാർട്ടി കണക്കുകൂട്ടി.

കനത്ത തിരിച്ചടിയായിരുന്നു

കനത്ത തിരിച്ചടിയായിരുന്നു

എന്നാൽ കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. തിരുവനന്തപുരം ഒഴിച്ചുള്ള മറ്റിടങ്ങളിലെല്ലാം ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം
വരാനിരിക്കുന്ന തദ്ദേശ-നിമസഭ തിരഞ്ഞെടുപ്പാണ് ഇനി ബിജെപിലക്ഷ്യം വെയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുകയെന്നതാണ് പാർട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിൽ കുറഞ്ഞത്8000 വാർഡുകളിൽ വിജയം നേടാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. കൂടാതെ 190 പഞ്ചായത്തുകൾ ,24 നഗരസഭകൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിങ്ങനെയാണ് ബിജെപി പ്രതീക്ഷ പുലർത്തുന്നത്.

പ്രതീക്ഷകൾ ഇങ്ങനെ

പ്രതീക്ഷകൾ ഇങ്ങനെ

എന്നാൽ സംസ്ഥാന ഘടകത്തിന് ഈ ലക്ഷ്യം നേടാൻ സാധിക്കുമെന്ന പ്രതീക്ഷ കേന്ദ്രനേതൃത്വത്തിന് ഇല്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാന ഘടകത്തിലെ ഉൾപ്പോര് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയായെന്ന് നേതൃത്വം കരുതുന്നു.

തമിഴ്നാട്ടിൽ നിന്ന്

തമിഴ്നാട്ടിൽ നിന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര ആഭ്യന്ത്ര അമിത് ഷായെ കേരളത്തിൽ എത്തിക്കണമെന്ന് ബിജെപി കരുതിയിരുന്നു. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഷായെ കേരളത്തിലേക്ക് നേതാക്കൾ ക്ഷണിക്കുകയും ചെയ്തിരുന്നത്രേ.

നിരസിച്ച് ഷാ

നിരസിച്ച് ഷാ

എന്നാൽ അമിത് ഷാ നേതാക്കളുടെ ആവശ്യം നിരസിച്ചെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന ഘടകത്തിന്റേത് പൊള്ളയായ അവകാശവാദം മാത്രമാണെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും ഇതേ അവകാശവാദങ്ങളാണ് കേരള ഘടകം ഉയർത്തിയിരുന്നത്. എന്നാൽ തിരിച്ചടിയായിരുന്നു ഫലം. ഇക്കാരണം കൊണ്ട് കൂടിയാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന്റെ അവകാശവാദം വിലയ്ക്കെടുക്കാത്തത്.

ഭിന്നതയും തലവേദന

ഭിന്നതയും തലവേദന

മാത്രമല്ല പാർട്ടിയിലെ ഭിന്നതയും രൂക്ഷമായത് കേന്ദ്രനേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതെിരെ ശോഭാ സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളും രംഗത്തെത്തിയത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.

പരിഹരിക്കപ്പെട്ടില്ല

പരിഹരിക്കപ്പെട്ടില്ല

കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും ഭിന്നതകൾ പരിഹരിക്കപ്പെട്ടില്ല. ആർഎസ്എസ് നേതൃത്വത്തിനും ഇതിൽ കടുത്ത അമർഷമുണ്ട്. സംസ്ഥാന ഘടകത്തിലെ ഉൾപ്പോര് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ബാധിച്ചതായി കേരളത്തിൻെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും ഷായെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.

പരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചുപരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചു

പരസ്യപ്രതികരണത്തിനില്ല, പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാർ എംഎൽഎപരസ്യപ്രതികരണത്തിനില്ല, പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റില്‍നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റില്‍

English summary
BJP central leadership looses expectation about kerala bjp,Amit shah refuse to visit kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X