ബിജെപിക്ക് അടുത്ത തലവേദന; മത്സരിക്കാതിരിക്കാൻ 2.5 ലക്ഷം തന്നെന്ന് സുരേന്ദ്രന്റെ അപരൻ
കാസർഗോഡ്; കൊടകര കുഴൽപ്പണ കേസിൽ കുരുക്ക് മുറുകുന്നതിനിടെ ബിജെപിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം. മഞ്ചേശ്വരത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരയാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. സുരേന്ദ്രനെതിരെ മത്സരിക്കാതിരിക്കാൻ തനിക്ക് രണ്ടര ലക്ഷം രൂപ ബിജെപി നൽകിയെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.
15 ലക്ഷം രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും നൽകിയെന്നുമാണ് സുരേന്ദ്രയുടെ ആരോപണം. പ്രാദേശിക ബിജെപി നേതാക്കൾ വീട്ടിൽ എത്തിയാണ് പണം നൽകിയതെന്നും കെ സുരേന്ദ്രൻ നേരിട്ട് ഫോണിൽ തന്നെ ബന്ധപ്പെട്ടുവെന്നും സുന്ദര വെളിപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ
ജയിച്ച് കഴിഞ്ഞാൽ ബാക്കി പണം നൽകാമെന്നായിരുന്നു വാഗ്ദാനം. മാത്രമല്ല കർണാടകയിൽ വൈൻ പാർലർ തുടങ്ങി നൽകാമെന്നും വീട് നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നതായും സുന്ദര വെളിപ്പെടുത്തുന്നു.
ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയും ബിജെപിക്കൊപ്പം ചേർന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തെ സുന്ദരയെ കാണാതിരുന്നതായി ബിഎസ്പി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അടുത്ത ദിവസം താൻ ബിജെപിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സുന്ദര രംഗത്തെത്തുകയായിരുന്നു. തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിച്ചെന്നും സുരേന്ദ്രന് വേണ്ടി പ്രവർത്തിക്കുമെന്നും സുന്ദര വ്യക്തമാക്കി.
2016ല്‍ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാായിരുന്നു അന്ന് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ












Click it and Unblock the Notifications