'ദേശീയ നേതൃത്വം പോയാലും ഞങ്ങള്‍ പോവില്ല': ബിജെപി സഖ്യത്തില്‍ നിലപാട് വ്യക്തമാക്കി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കേരളത്തിലെ ജെഡിഎസ് നേതൃത്വം എന്‍ഡിഎ സഖ്യത്തിലേക്കില്ലെന്ന് വ്യക്തമാക്കി പാർട്ടി നേതാവും മന്ത്രിയുമായ കെ കൃഷ്മന്‍ കുട്ടി. ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എന്‍ഡിഎ സംഖ്യത്തിലേക്കെന്നെ അഭ്യൂഹങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ നിലപാട് വ്യക്തമാക്കി കൃഷ്ണന്‍ കുട്ടി രംഗത്ത് വന്നത്. ജെ ഡി എസ് കേരളാ ഘടകം എൽ ഡി എഫിൽ തുടരും. ദേശീയ തലത്തിൽ പാർട്ടി ബി ജെ പിയുമായ സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. ബിജെപി സർക്കാരിന്റെ എല്ലാ തരത്തിലുള്ള നയങ്ങളേയും എതിർക്കുന്നവരാണ് ഞങ്ങള്‍. ദേശീയ നേതൃത്വം ബിജെപിയുമായി സഹകരിക്കാനുള്ള തീരുമാനം എടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എടുത്താല്‍ അതിനോട് യോജിക്കാന്‍ ഞങ്ങളെ ബാധിക്കില്ല. ഏക സിവില്‍ കോഡ് വിഷയത്തിലടക്കം ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുമെന്നും മന്ത്രി കൂട്ടിചേർത്തു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യത്തിലെത്താനുള്ള ശ്രമമാണ് എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നളെ നടക്കുന്ന എന്‍ഡിഎ കക്ഷിനേതാക്കളുടെ യോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്നാണ് ജെഡിഎസ് നേതൃത്വത്തിന്റെ പ്രതീക്ഷ. യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജെഡിഎസ്-ബിജെപി സഖ്യം സാധ്യമായാല്‍ ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമിക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും അല്ലെങ്കിൽ അദ്ദേഹത്തെ കർണാടകയിലെ ഐക്യ പ്രതിപക്ഷ നേതാവാക്കുമെന്നുമാണ് സൂചന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ജെഡിഎസ് ഏഴ് സീറ്റുകൾ ബി ജെ പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 4 സീറ്റുകളെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം നടടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടത്തിന് പിന്നാലെയാണ് പഴയ ബിജെപി ബന്ധം പൊടിതട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി വീണ്ടും ആരംഭിച്ചത്. 1999 ല്‍ ജെഡിഎസ് രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്
ജെഡി(എസ്) എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് സൂചന നൽകി മുതിർന്ന ബിജെപി നേതാവ് ബസവരാജ് ബൊമ്മൈയും രംഗത്ത് വന്നിട്ടുണ്ട്. ചർച്ചയുടെ ഫലങ്ങൾ ഭാവിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നിർണ്ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ തന്റെ പാർട്ടിയും ജെഡിഎസും ഒരുമിച്ച് നേരിടുമെന്ന് ബിജെപി മുതിർന്ന നേതാവ് ബിഎസ് യഡിയൂരപ്പയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications