കേരളത്തില്‍ ബീഫ് ഫെസ്റ്റിനെ എതിര്‍ത്തത് ബുദ്ധിശൂന്യതയെന്ന് ശ്രീധരന്‍ പിള്ള
തൃശൂര്‍: കേരളത്തിലെ വിവിധയിടങ്ങളില്‍ യുവജനസംഘടനകള്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ, സംഘപരിവാര്‍ സംഘടനകളില്‍പെട്ട ചിലര്‍ എതിര്‍ത്തതിനെതിരെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. സംഘടനകളുടെ എതിര്‍പ്പ് ബുദ്ധിശൂന്യതയാണെന്ന് ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. സി.ടി. വില്യംസ് രചിച്ച 'കൗടില്യ അണ്‍ലീഷ്ഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഫ് ഫെസ്റ്റിനെ എതിര്‍ത്തതിലൂടെ ഉത്തരേന്ത്യലേതുപോലെ ഗോവധം കേരളത്തിലും വൈകാരിക പ്രശ്‌നമായി മാറി. എതിര്‍ത്തില്ലായിരുന്നെങ്കില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചേനെയെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭക്ഷണ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഗോംമാസം കഴിക്കുന്നതിനെതിരെ എതിര്‍ക്കാന്‍ കഴിയില്ല. ഗോമാംസം കഴിക്കണമെന്നോ കഴിക്കേണ്ടെന്നോ ആരും പറഞ്ഞിട്ടില്ല. ഭക്ഷണകാര്യത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പികക്കുന്നതു തെറ്റാണെന്നും ബിജെപിയുടെയും പോഷക സംഘടനകളുടെയും നിലപാടിനെ ചൂണ്ടിക്കാട്ടി ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്നില്ല. ഗോംമാസം വിഷയം മാറ്റിവെച്ച് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കവും പൊതുസമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications