Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടിലും പണവുമായി സന്ദീപ് വാര്യര്‍; പിന്നാലെ സുരേഷ് ഗോപിയുടെ ഫോണ്‍... യാത്ര ദുഷ്‌കരം

പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവ വേദന അനുഭവിക്കുന്ന യുവതിയെ വനത്തിലൂടെ തുണി മഞ്ചലില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന സംഭവം കഴിഞ്ഞ ദിവസം കേരളം കേട്ടത് വലിയ ഞെട്ടലോടെയാണ്. ഇതു സംബന്ധിച്ച് പട്ടിക വര്‍ഗ വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രസ്താവന നടത്തിയെന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറയുന്നത്.

മുന്നൂറ് മീറ്ററല്ല, മൂന്ന് കിലോമീറ്ററാണ് അവര്‍ ഗര്‍ഭിണിയുമായി നടന്നതെന്ന് അദ്ദേഹം പറയുന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി യുവതിയെയും കുഞ്ഞിനെയും സന്ദീപ് വാര്യര്‍ കണ്ടു. അദ്ദേഹം കുടകുമണ്ണ ഊരും സന്ദര്‍ശിച്ചു.

യുവതിയുമായി നടന്‍ സുരേഷ് ഗോപി ഫോണില്‍ സംസാരിച്ചതും അദ്ദേഹം നല്‍കിയ സമ്മാനങ്ങള്‍ സംബന്ധിച്ചും സന്ദീപ് വാര്യര്‍ വിശദീകരിച്ചു....

1

അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു. സുരേഷ് ഗോപി കുഞ്ഞിനുള്ള സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും കുറച്ച് രൂപയും അമ്മക്ക് കൈമാറി. സുരേഷ് ഗോപി ഫോണില്‍ അമ്മയോട് സുഖ വിവരങ്ങള്‍ തേടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ബന്ധുക്കളാണ് കടുകുമണ്ണ ഊരിലെ പ്രാക്തന ഗോത്ര വര്‍ഗത്തില്‍ ഉള്ള നിവാസികള്‍ എന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

2

300 മീറ്റര്‍ മാത്രമേ മുരുകന് തന്റെ ഗര്‍ഭിണിയായ ഭാര്യയെ തുണിയില്‍ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് പട്ടിക വര്‍ഗ വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ നിയമ സഭയില്‍ പറഞ്ഞത്. ഞാനിന്ന് മുരുകനുമൊത്ത് ആ ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയി. താങ്കള്‍ പറഞ്ഞത് പോലെ 300 മീറ്റര്‍ അല്ല, മൂന്ന് കിലോമീറ്ററില്‍ അധികം ദൂരം എന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

3

പ്രിയപ്പെട്ട മന്ത്രീ , പട്ടിണി കിടന്ന് വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകന്‍. കടുകുമണ്ണ ഊരില്‍ റോഡില്ല, വൈദ്യുതി ലൈനില്ല ,മൊബൈല്‍ റേഞ്ച് ഇല്ല, ഊരു വാസികള്‍ക്ക് മൊബൈലും ഇല്ല. സോളാര്‍ പാനലില്‍ ചില വീടുകളില്‍ പ്രകാശമുണ്ട്. മഴക്കാലത്ത് അതുമില്ല.

4

അഞ്ചു മാസമായി ആനവായിലെ സബ് സെന്റര്‍ പൂട്ടിക്കിടക്കുകയാണ്. അത് തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശിശു മരണങ്ങള്‍ നടക്കാന്‍ സാധ്യത ഏറെയാണ്. അത് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കണം ആനവായില്‍ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താല്‍ സഞ്ചാര യോഗ്യമല്ല. അത് അടിയന്തരമായി ഇന്റര്‍ലോക്ക് ചെയ്യണം . മാത്രമല്ല , അങ്ങ് ഈ ഊരോക്കെ ഒന്ന് സന്ദര്‍ശിക്കണം . പിന്നെ നിയമസഭയില്‍ പറഞ്ഞ 300 മീറ്റര്‍ കള്ളം തിരുത്താനും തയ്യാറാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

5

ഇന്ന് ബിജെപിയുടെ അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് ധര്‍മ്മരാജ് , ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസന്‍ . പുത്തൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാര്‍ , പഞ്ചായത്ത് മെമ്പര്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ സന്ദര്‍ശനത്തില്‍ കണ്ട വസ്തുതകള്‍ കേന്ദ്ര സര്‍ക്കാരിനെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+