കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന ബിജെപിയില്‍ ഊര്‍ജിതമായിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍റെ പേരും എംടി രമേശിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ തന്നെ വീണ്ടും പരിഗണിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡികെ ശിവകുമാര്‍ 'തുറുപ്പ്'; കോണ്‍ഗ്രസിന്‍റെ സുപ്രധാന പദവിയിലേക്ക്? ഹരിയാണ തന്ത്രംഡികെ ശിവകുമാര്‍ 'തുറുപ്പ്'; കോണ്‍ഗ്രസിന്‍റെ സുപ്രധാന പദവിയിലേക്ക്? ഹരിയാണ തന്ത്രം

എന്നാല്‍ നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി തന്നെ എത്തിയേക്കുമോയെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തില്‍ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വം. അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും കാര്യപ്പെട്ട മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും കോന്നിയിലും മഞ്ചേശ്വരത്തും ഒരു ചലനം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതുമെല്ലാം കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്.

ജന സ്വാധീനമുള്ള നേതാവ്

ജന സ്വാധീനമുള്ള നേതാവ്

ഈ സാഹചര്യത്തിലാണ് പിഎസ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി മിസോറാം ഗവര്‍ണറായി നിയമിച്ചതും പാര്‍ട്ടിയെ നയിക്കാന്‍ പുതിയ അമരക്കാരനെ നേതൃത്വം തേടുന്നതും. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തേ പറഞ്ഞത്. അമിത് ഷായുടെ മോഹം പൂവണിയണമെങ്കില്‍ സംസ്ഥാന ബിജെപിയെ നയിക്കാന്‍ ശക്തനായ, ഏറെ ജന സ്വാധീനമുള്ള നേതാവ് തന്നെ എത്തേണ്ടതുണ്ട്.

Recommended Video

cmsvideo
Kummanam Rajashekharan says BJP didn't lose any votes during this by election 2019
 മുരളീധര പക്ഷം

മുരളീധര പക്ഷം

കെ സുരേന്ദ്രന്‍റെ പേരാണ് മുരളീധര വിഭാഗം ഉയര്‍ത്തുന്നത്. കുമ്മനം രാജശേഖരന്‍ മാറിയപ്പോഴും സുരേന്ദ്രന്‍റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു. അതുകൊണ്ട് തന്നെ ഏത് വിധേനയും ഇത്തവണ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വി മുരളീധര പക്ഷം.

 കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ തുടര്‍ച്ചയായ തോല്‍വികള്‍ സുരേന്ദ്രന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. അതേസമയം എംടി രമേശിന്‍റെ പേരാണ് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എംടി രമേശ് ഒഴിഞ്ഞ് നിന്നതും കൃഷ്ണദാസ് വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

 ആര്‍എസ്എസ് പിന്തുണ

ആര്‍എസ്എസ് പിന്തുണ

എംടി രമേശിന്‍റെ സൗമ്യ പ്രതിച്ഛായയും ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തല്‍ ഉണ്ട്. ആര്‍എസ്എസിന്‍റെ പിന്തുണയും രമേശിന് ഉണ്ടെന്നാണ് കൃഷ്ണദാസ് വിഭാഗം അവകാശപ്പെടുന്നത്. അതേസമയം ദില്ലിയിലേതിന് സമാനമായി അപ്രതീക്ഷിത നേതാവ് സംസ്ഥാന അധ്യക്ഷനായി എത്താനിള്ള സാധ്യതയും ശക്തമായിട്ടുണ്ട്.

അമിത് ഷായുടെ താത്പര്യം

അമിത് ഷായുടെ താത്പര്യം

ദില്ലിയില്‍ മനോജ് തിവാരിയെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിച്ചതിന് അപ്രതീക്ഷിതമായിട്ടായിരുന്നു. സമാന രീതിയില്‍ ഒരു നേതാവ് എത്തിയേക്കുമെന്ന സൂചനകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനായി എത്തിയേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിവരം. സുരേഷ് ഗോപിയെ നിയമിക്കാന്‍ അമിത് ഷായ്ക്ക് താത്പര്യം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 മികച്ച പ്രകടനം

മികച്ച പ്രകടനം

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ടിട്ടുപോലും മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.

 പൊതു സ്വീകാര്യനായ നേതാവ്

പൊതു സ്വീകാര്യനായ നേതാവ്

എന്നാല്‍ മുഴുവന്‍ സമയ സംസ്ഥാന അധ്യക്ഷന്‍റെ പദവിയിലേക്ക് താന്‍ ഇല്ലെന്ന നിലപാടിലാണത്രേ സുരേഷ് ഗോപി. അങ്ങനെയെങ്കില്‍ പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പുകള്‍ക്കും പൊതു സ്വീകാര്യനായ മറ്റൊരു നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. ആര്‍എസ്എസിന്‍റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.

 അന്തിമ തിരുമാനം

അന്തിമ തിരുമാനം

തര്‍ക്കം രൂക്ഷമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍റെ പേര് സമവായ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നേക്കുമെന്നാണ് ശോഭയെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നത്. ദേശീയ നേതൃത്വത്തിന്‍റേതാകും അന്തിമ തിരുമാനം.

കൊച്ചിയില്‍ വമ്പന്‍ ട്വിസ്റ്റ്.... മേയര്‍ക്ക് പിന്തുണയുമായി രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍

'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

English summary
BJP may a appoint Suresh gopi as next party chief? rumors thickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X