Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരം

തൃശൂര്‍: ബിജെപിയുടെ താര നേതാവാണ് രാജ്യസഭ എംപിയായ സുരേഷ് ഗോപി. സിനിമ തിരക്കുകള്‍ കാരണം ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാല്‍ സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്നാണ് പാര്‍ട്ടി പറയുന്നത്.

കേന്ദ്ര നേതൃത്വമാണ് സുരേഷ് ഗോപി മത്സരിക്കണം എന്ന കര്‍ശന നിര്‍ദ്ദേശം വച്ചിരിക്കുന്നത്. പക്ഷേ, സുരേഷ് ഗോപി ഇതിന് വച്ചിരിക്കുന്ന നിബന്ധനയാണ് ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അമ്പരപ്പിക്കുന്നത്. വിശദാംശങ്ങള്‍...

മത്സരിക്കാനില്ല

മത്സരിക്കാനില്ല

ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് സുരേഷ് ഗോപി സ്വീകരിച്ചിരുന്നു. സിനിമയുടെ തിരക്കുകള്‍ ആണ് അദ്ദേഹം ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ഇതിന് പിന്നില്‍ ഉണ്ടെന്നാണ് വിവരം.

രണ്ട് തട്ടില്‍

രണ്ട് തട്ടില്‍

മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ സുരേഷ് ഗോപി ഇതിന് സമ്മതം മൂളിയിട്ടില്ല. മത്സരിക്കുകയാണെങ്കില്‍ തന്നെ, ചില നിബന്ധനകളുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഗുരുവായൂരില്‍

ഗുരുവായൂരില്‍

മത്സരിക്കുകയാണെങ്കില്‍, താന്‍ ഗുരുവായൂര്‍ മണ്ഡലത്തിലേ മത്സരിക്കൂ എന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയെ സംബന്ധിച്ച് നിലവില്‍ ഒരു വിജയസാധ്യതയും കല്‍പിക്കാത്ത മണ്ഡലമാണ് ഗുരുവായൂര്‍.

നേതൃത്വം ഞെട്ടലില്‍

നേതൃത്വം ഞെട്ടലില്‍

സുരേഷ് ഗോപിയെ തങ്ങളുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിപ്പിക്കാന്‍ ആണ് ബിജെപിയുടെ നീക്കം. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, തൃശൂര്‍ എന്നിവയായിരുന്നു പരിഗണനയില്‍ ഉള്ളത്. സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ച തൃശൂരിന് കീഴിലാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടം കാഴ്ചവച്ച സുരേഷ് ഗോപിയ്ക്ക് പോലും ഇവിടെ 33,967 വോട്ടുകളേ നേടാന്‍ സാധിച്ചിരുന്നുള്ളു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16,407 വോട്ടുകളുടെ ലീഡ് ഉണ്ട് ഇവിടെ.

സര്‍വ്വേ നടത്തിയ താരം

സര്‍വ്വേ നടത്തിയ താരം

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പേ തിരുവനന്തപുരം ജില്ലയിലെ ജയസാധ്യതയുള്ള സീറ്റുകളെ സംബന്ധിച്ച് ഒരു സ്വകാര്യ ഏജന്‍സിയെ വച്ച് സുരേഷ് ഗോപി സര്‍വ്വേ നടത്തിയിരുന്നു. അത് പ്രകാരം നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളായിരുന്നു അദ്ദേഹത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. അന്ന് ഇത് അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല എന്നാണ് വിവരം.

സുരേഷ് ഗോപി ഇറങ്ങിയാല്‍

സുരേഷ് ഗോപി ഇറങ്ങിയാല്‍

സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങിയാല്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതും കൈപ്പിടിയില്‍ ഒതുക്കാമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക്. തൃശൂര്‍ മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയതും സുരേഷ് ഗോപി ആയിരുന്നു. മൂന്നും ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളും ആണ്.

പൊതുസമ്മതര്‍

പൊതുസമ്മതര്‍

വിജയ സാധ്യതയുള്ള സീറ്റുകളില്‍ പരമാവധി പൊതു സമ്മതരെ ഇറക്കി കളം പിടിക്കുക എന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്. നിലവില്‍ ബിജെപിയ്ക്കുള്ള ഏറ്റവും പൊതുസമ്മതനായ നേതാവ് സുരേഷ് ഗോപിയാണെന്ന വിലയിരുത്തലും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്. പൊതുസമ്മതരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ ശ്രീധരന്‍ അടക്കമുള്ളവരെ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+