മോദി കേരളത്തിലേക്ക് ചുമ്മാ വരുന്നതല്ല: ബിജെപി പ്ലാന്‍ ഇങ്ങനെ, ഈസ്റ്റര്‍ ദിനത്തിലെ തുടര്‍ച്ച കാണാം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കൊച്ചിയിലെത്തും. പക്ഷേ എന്താണ് ഈ വരവിന്റെ പ്രധാന ഉദ്ദേശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി പറന്ന് നടക്കുകയാണ് അദ്ദേഹം. ഇതുവരെ പിടിക്കാത്ത സാധിക്കാത്ത കോട്ടയിലേക്ക് അദ്ദേഹം വരുമ്പോള്‍ അതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ തന്നെ ബിജെപിക്കുണ്ട്.
പലവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടാണ് മോദി ചടങ്ങുകള്‍ ആരംഭിക്കുക. ഒരു യൂത്ത് കോണ്‍ക്ലേവ് മോദിക്ക് മുന്നിലുണ്ട്. അവിടം കൊണ്ടും തീര്‍ന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി അടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്നത്. പല സഭകളുടെയും ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ചയും മോദി നടത്തുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ബിജെപിയുടെ വന്‍ പ്രഖ്യാപനം കൂടിയാണ്.

പല ബിഷപ്പുമാരുടെയും മോദി അനുകൂല പരാമര്‍ശങ്ങള്‍, കേരളത്തില്‍ ട്രെന്‍ഡ് മാറുന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നേതൃത്വം കരുതുന്നത്. രാഷ്ട്രീയം പ്രാധാന്യം ഏറെയുണ്ട് ഈ സന്ദര്‍ശനത്തിന്. കേരളത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വികസന അജണ്ട മുന്നോട്ട് വെച്ചാണ് ബിജെപി നേട്ടമുണ്ടാക്കാന്‍ നോക്കുന്നത്. ഇതിനൊപ്പം സാമുദായ സംഘടനകളെ കൈയ്യിലെടുക്കാനും കഴിഞ്ഞാല്‍ അത് വോട്ടായി മാറുമെന്ന പ്രതീക്ഷയും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനുണ്ട്.
കേരള കോണ്‍ഗ്രസിലെ വിമത നേതാക്കള്‍ ചേര്‍ന്ന് പുതിയൊരു ക്രിസ്ത്യന്‍ സാമുദായിക പാര്‍ട്ടിയുണ്ടാക്കിയതും, കത്തോലിക്കാ സഭയും സംഘപരിവാറും തമ്മിലുള്ള ബന്ധവും ബിജെപി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. വര്‍ഷങ്ങളായി പല പദ്ധതികള്‍ കൊണ്ടുവന്നിട്ടും കേരളത്തില്‍ വിജയിക്കാന്‍ സാധിക്കാത്തത് കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
കേരളം മോദിയെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗ് ക്യാമ്പയിനും സംസ്ഥാന ബിജെപി നേതൃത്വം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ റോഡ് ഷോയിലൂടെ മോദിയുടെ വരവറിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. 1.8 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു റോഡ് ഷോയാണ് മോദിക്കായി പ്ലാന്‍ ചെയ്തിരിക്കുന്നത്.
യുവം ക്ലോണ്‍ക്ലേവില്‍ യുവാക്കളുമായി മോദി സംസാരിക്കുന്നുണ്ട്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
കേരളത്തിലെ യുവത്വവത്കരിക്കുന്നതിനായിട്ടാണ് ഈ സംവാദമെന്ന് ബിജെപി പറയുന്നു. വൈ20 ഇന്ത്യ സമ്മിറ്റാണ് യുവം സംഘടപ്പിക്കുന്നത്. ഒന്നര ലക്ഷം യുവതി-യുവാക്കള്‍ യുവം പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തുവെന്നാണ് ബിജെപി അവകാശപ്പെടുന്നു. 17നും 35നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്ന് ബിജെപി അവകാശപ്പെടുന്നു.
തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം പറയും. കേരളത്തിലെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ഇതിലുണ്ടായിരിക്കും. അതേസമയം ഈ ചടങ്ങ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കി കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ഇതിനെ നേരിടാന്‍ മറ്റ് പരിപാടികളുമായി രംഗത്തുണ്ട്.
ഡിവൈഎഫ്ഐ യൂത്ത് ഇന്ത്യ ക്യാമ്പയിന് സംഘടിപ്പിക്കുന്നുണ്ട്. ഇത് വിവിധ ജില്ലകളില്‍ ആരംഭിക്കും. കോണ്‍ഗ്രസ് യൂത്ത് കോണ്‍ക്ലേവ് ഈ മാസം കൊച്ചിയില്‍ ആരംഭിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇതില്‍ പങ്കെടുക്കും. യുവമില് പങ്കെടുത്ത ശേഷമാണ് മോദി ക്രിസ്ത്യന്‍ സാമുദായിക നേതാക്കളെ കാണാനായി പുറപ്പെടുക.
മാര്‍ ആലഞ്ചേരി, കര്‍ദിനാല്‍ ക്ലെമിസ്, ജോസഫ് കളത്തിപ്പറമ്പില്‍, എന്നിവരെയാണ് കാണുക. ഇതിനൊപ്പം അഞ്ചോളം സീനിയര്‍ ബിഷപ്പുമാരെയും കാണും. സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ കത്തോലിക്കാ സഭ, എന്നിവയാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ ഇവര്‍ നേട്ടമുണ്ടാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ചൊവ്വാഴ്ച്ച മോദി തിരുവനന്തപുരത്തേക്ക് തിരിക്കും. വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫും അവിടെ നടക്കും. ഇത് കേരള റെയിലിന് ബദലായിട്ടാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ഈ നീക്കങ്ങളെല്ലാം ബിജെപിയെ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കക്ഷിയായി മാറ്റുമെന്നാണ് വിലയിരുത്തല്‍.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications