കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമേലി ബസ്റ്റാന്‍റിലെത്തിയ വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെ പ്രതിഷേധം.. തടയല്‍

  • By Aami Madhu
Google Oneindia Malayalam News

മണ്ഡല മകരവിളക്ക് പൂജയ്ക്കായി നട തുറന്ന് മുതല്‍ ശബരിമലയില്‍ സംഘര്‍ഷ സമാനമായ അന്തരീക്ഷമാണ്. ഇതുവരെ യുവതികള്‍ ആരും തന്നെ മലകയറാനായി വന്നിട്ടില്ല. ദര്‍ശനത്തിനായി പൂനയില്‍ നിന്ന് എത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്ചി ദേശായിക്ക് വരെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. യുവതികള്‍ എത്തുമെന്ന വാര്‍ത്തകള്‍ ഏതെങ്കിലും കോണില്‍ നിന്ന് ഉയര്‍ന്നാല്‍ തന്നെ നാമജപ പ്രതിഷേധവുമായി ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കുന്ന കാഴ്ചയാണ് ഉള്ളത്.

sabapro3-1542702059.jpg

ഇപ്പോള്‍ ശബരിമലയിലേക്ക് യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. എരുമേലി ബസ്റ്റാന്‍റിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി പ്രതിഷേധിക്കുന്നത്. വിജയവാഡ സ്വദേശിയ്ക്കെതിരായാണ് പ്രതിഷേധം. അതേസമയം താന്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് യുവതി വ്യക്തമാക്കി.

sabariprot13-1542701820.jpg

ഇത്തവണ ശബരിമല പ്രവേശനത്തിനായി 800 ല്‍ അധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‌ കൂടുതലും ആന്ധ്രയില്‍ നിന്നുള്ള യുവതികളാണെന്നായിരുന്നു റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ആദ്യം ശബരിമലയിലേക്ക് എത്തിയതും ആന്ധ്രാ സ്വദേശിയായിരുന്നു. മാധവി എന്ന 42 വയസുകാരിയായിരുന്നു ദര്‍ശനത്തിനായി എത്തിയത്. പിന്നീട് ആന്ധ്രാ സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും ശബരിമലയിലേക്ക് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്കെല്ലാം മടങ്ങേണ്ടി വന്നു.

 sabariprot10-1542701827.

English summary
bjp protest in erumeli against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X