കാലം മാറി ശോഭേ... സിപിഎം എടുത്തത് ജനങ്ങളുടെ ഫണ്ട്, ബിജെപിക്ക് സ്വന്തം ഫണ്ട്... ഇനിയും സസ്‌പെന്‍സ്!!
കോഴിക്കോട്: വളരെ രസകരമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. രംഗം കൊഴുപ്പിക്കാന്‍ പല പരിപാടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യും. ഇത്തവണ വേറിട്ട ഒരു കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേരളത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു എന്നതാണ്. മഞ്ചേശ്വരത്തും കോന്നിയിലും. രണ്ടിടത്തും അദ്ദേഹം നേരത്തെ മല്‍സരിച്ച് തോറ്റതാണ്. മഞ്ചേശ്വരത്ത് കപ്പിനും ചുണ്ടിനുമിടയിലാണ് സുരേന്ദ്രന്‍ തോല്‍വി അറിഞ്ഞത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
രണ്ടിടത്ത് മല്‍സരിക്കുന്നത് കൊണ്ടുതന്നെ ഹെലികോപ്റ്ററിലാണ് അദ്ദേഹത്തിന്റെ യാത്ര... ഇതാകട്ടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. എന്തിനാണ് സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത് എന്ന് ചോദിച്ചാല്‍ ബിജെപിക്ക് കൃത്യമായ മറുപടിയുണ്ട്. അതിങ്ങനെ...

ആദ്യ പ്രതികരണം
സ്ഥാനാര്‍ഥി നിര്‍ണയം വളരെ വൈകിയാണ് ബിജെപിയില്‍ പൂര്‍ത്തിയായത്. എന്നിട്ടും വിവാദം തീര്‍ന്നില്ല. തര്‍ക്കത്തിലുള്ള ചില മണ്ഡലങ്ങള്‍ ഒഴിച്ചിട്ടായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു എന്നറിഞ്ഞപ്പോ ആദ്യം പരിഹസിച്ചുള്ള മറുപടിയുമായി എത്തിയത് ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ തന്നെയാണ്.

പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍
കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമാണ്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭയെ തഴയുന്നു എന്നാണ് പരാതി. ഇക്കാര്യത്തില്‍ പരിഹാരം തേടി ശോഭ ദില്ലിയിലേക്ക് പോയതും പ്രധാനമന്ത്രി മോദിയെ കണ്ടതുമെല്ലാം ഏവരും അറിഞ്ഞതാണ്. പക്ഷേ പരിഹാരം മാത്രമുണ്ടായില്ല.

അമിത് ഷായുടെ ചോദ്യവും ഉത്തരവും
ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയപ്പോള്‍ ശോഭാ സുരേന്ദ്രന്റെ പേരില്ലായിരുന്നു. പട്ടിക കണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പോലും സംശയം. കേരളത്തിലെ ബിജെപിയുടെ വനിതാ മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് ഒഴിവാക്കി എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. അവര്‍ മല്‍സരിക്കാനില്ല എന്ന് അറിയിച്ചു എന്ന് സുരേന്ദ്രന്റെ മറുപടി.

ശോഭയുടെ പരിഹാസം ഇങ്ങനെ
ശോഭയില്ലാത്ത സ്ഥാനാര്‍ഥി പട്ടികയില്‍ സുരേന്ദ്രന് ഇടം കിട്ടിയത് രണ്ട് മണ്ഡലങ്ങളില്‍. മാരാര്‍ജിക്കോ ഒ രാജഗോപാലിനോ കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് കിട്ടിയിരിക്കുന്നത് എന്നായിരുന്നു ശോഭയുടെ പരിഹാസം. എന്നാല്‍ ശോഭയ്ക്ക് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

കാലം മാറി
ഇത് മാരാര്‍ജിയുടെയോ ഒ രാജഗോപാലിന്റെയോ കാലത്തെ ബിജെപിയല്ല എന്ന് എംടി രമേശ് പ്രതികരിക്കുന്നു. അന്നൊക്കെ സാധാരണ മല്‍സരമായിരുന്നു എങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കാനാണ് ബിജെപി മല്‍സരിക്കുന്നതെന്നും രമേശ് പറയുന്നു. ഹെലികോപ്റ്ററില്‍ കേരളത്തിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന സുരേന്ദ്രനും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

എന്തുകൊണ്ട് രണ്ട് മണ്ഡലം?
രണ്ടു മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍ മല്‍സരിക്കാന്‍ കാരണങ്ങളുണ്ട്. കേരളത്തിന്റെ ഏകദേശം രണ്ടറ്റത്തുള്ള മണ്ഡലങ്ങളാണ് കോന്നിയും മഞ്ചേശ്വരവും. മഞ്ചേശ്വരം വടക്കേ അറ്റത്താണെങ്കില്‍ കോന്നി പത്തനംതിട്ടയിലും. രണ്ടിടത്തും സുരേന്ദ്രന്റെ സാന്നിധ്യമുണ്ടാകുന്നത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കും. അതിനാണ് ഇങ്ങനെ മല്‍സരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

പിണറായിയെ പരിസഹിച്ചില്ലേ?
പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തപ്പോള്‍ പരിഹസിച്ചവരല്ലേ നിങ്ങള്‍ എന്ന് ചോദിച്ചാലും ബിജെപിക്ക് മറുപടിയുണ്ട്. പിണറായി എടുത്തത് പൊതുഖജനാവിലെ പണമാണ്. അത് ജനങ്ങളുടെ പണമാണ്. ഞങ്ങള്‍ ബിജെപിയുടെ പാര്‍ട്ടി ഫണ്ട് ആണ് ഉപയോഗിക്കുന്നത്. സിപിഎം ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ വാടകക്കെടുത്താല്‍ ഞങ്ങള്‍ വിമര്‍ശിക്കില്ലെന്നും എംടി രമേശ് പറയുന്നു.

രംഗം ശാന്തമാക്കുന്നു
തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവിനെ സസ്‌പെന്‍സ് സ്ഥാനാര്‍ഥിയാക്കാമെന്നാണ് ബിജെപി കരുതിയിരുന്നതത്രെ. ഈ നീക്കം പാളിയപ്പോഴാണ് വീണ്ടും ശോഭയെ തന്നെ ഇറക്കി രംഗം ശാന്തമാക്കുന്നത് എന്നാണ് വിവരം.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications