നദിയെ തുറുങ്കിലടയ്ക്കണമെന്നാണോ കുമ്മനം പറയുന്നത്
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കുമ്മനം. പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം.
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത നദീറിനെ വിട്ടയച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്‍. പോലീസിനെ ജോലി ചെയ്യാന്‍ സിപിഎമ്മും അനുവദിക്കണനമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പോലീസ് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ ഗാനത്തെ അപമാനിച്ച കുറ്റത്തിന് അസ്റ്റിലായ കവി കമാല്‍ സിയെ കാണാന്‍ ആശുപത്രിയിലെത്തിയ നദിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച പോലീസ് രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെയാണ് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.

പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാരിനേയും സിപിഎമ്മിനേയും കടന്നാക്രമിക്കുകയാണ് കുമ്മനം. പിടിയിലായ വ്യക്തിക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കേണ്ടതു പോലീസാണ്. അതിന് മുമ്പേ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി കേസ് അട്ടിമറിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.

രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ പോലും സിപിഎം ഇടപെട്ടു സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അത്യന്തം അപകടകരമാണ്. രാഷ്ട്രീയ സമ്മര്‍ദം മൂലം ഏതന്വേഷണവംു അട്ടിമറിക്കാന്‍ സാധിക്കുമെന്ന അവസ്ഥ ആപത്താണെന്നും കുമ്മനം പറഞ്ഞു. തനിക്കെതിരെ തിരഞ്ഞ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാര്‍ക്കോഴക്കേസ് അന്വേഷണത്തിലിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെഎം മാണിയെ ന്യായീകരിച്ചതിനെതിരെ രംഗത്തു വന്ന പിണറായി വിജയനും സിപിഎം നേതാക്കളും ഭരണത്തിലെത്തിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണെന്നും കുമ്മനം പറഞ്ഞു.












Click it and Unblock the Notifications