കൊല്ലത്ത് ബിജെപി വോട്ട് മറിച്ചെന്ന് ബേബി
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസ്സിന് വേണ്ടി വോട്ട് മറിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എംഎ ബേബി.
കൊല്ലം ഉള്‍പ്പെടെ കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും ബിജെപി-കോണ്‍ഗ്രസ് വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് ബേബിയുടെ ആരോപണം. പല സ്ഥലങ്ങളിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ജ്ജീവമായിരുന്നത് ഇതിന്റെ തെളിവാണെന്നും ബേബി ആരോപിക്കുന്നു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് ബേബി പറഞ്ഞു. എന്നാല്‍ ബേബിയുടെ ആരോപണം തോല്‍വി ഭയന്നുകൊണ്ടുള്ള നമുന്‍കൂര്‍ ജാമ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കേരളത്തില്‍ യുഡിഎഫിന് നല്ല ആത്മവിശ്വാസമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മുന്നണി മാറി മത്സരിച്ച ആര്‍എസ്പിക്കെതിരേയും എംഎ ബേബി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ദേളീയതലത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന ടിജെ ചന്ദ്രചൂഡന്‍ അടക്കമുള്ളവര്‍ ഇനി എന്ത് നിലപാടെടുക്കുമെന്ന് ബേബി ചോദിച്ചു. ദേശീയ തലത്തില്‍ ആര്‍എസ്പിയുടെ നിലാടിന് വിരുദ്ധമാണ് കേരള ഘടകം സ്വീകരിച്ച നിലപാടെന്നും ബേബി പറഞ്ഞു. ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications