കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശ വിവാദം കത്തിക്കാന്‍ ബിജെപി, അക്കാദമി അവാര്‍ഡ് ഹിന്ദു വിരുദ്ധത, തുടക്കമിട്ട് സുരേന്ദ്രന്‍!!

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് മീശ വിവാദം വീണ്ടും കത്തിക്കാന്‍ ബിജെപി. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ടുള്ള വിവാദം ഉയര്‍ത്തുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കൂടി കിട്ടിയതാണ് ബിജെപി മുതലെടുക്കാന്‍ ഒരുങ്ങുന്നത്. ഹിന്ദു വിരുദ്ധതയുള്ള നോവലാണ് മീശയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുരസ്‌കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ തന്നെ ബിജെപിയും മറ്റ് തീവ ഹിന്ദുത്വ സംഘടനകളും മീശയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

1

ഹിന്ദുക്കളെ അവഹേളിക്കുകയാണ് സാഹിത്യ അക്കാദമി ചെയ്തിരിക്കുന്നത്. ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബുവും ആരോപിച്ചു. സാഹിത്യ അക്കാദമി അര്‍ബന്‍ നക്‌സലുകളെയും ദേശവിരുദ്ധരെയും തിരുകി കയറ്റാനുള്ള സ്ഥലമായി മാറിയെന്ന് സുരേന്ദ്രനും ആരോപിച്ചു. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകള്‍ ലൈംഗിക ആവശ്യത്തിനായി പോകുന്നവരാണെന്ന നോവലിലെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഹിന്ദു സ്ത്രീകളെ അവഹേളിച്ച ഈ നോവലിനെതിരെ സ്ത്രീകള്‍ തന്നെയാണ് പ്രതിഷേധിച്ചതെന്നും ആര്‍വി ബാബു പറഞ്ഞു.

പിണറായി സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള ദേഷ്യം അടങ്ങിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നോവലില്‍ വര്‍ഗീയ പരാമര്‍ശം ഉണ്ടെന്നും, മാതൃഭൂമി തന്നെ നോവല്‍ പിന്‍വലിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലായിരുന്നു മീശ ആദ്യം പ്രസിദ്ധീകരിച്ച് വന്നത്. വിവാദം ഉയര്‍ന്നതോടെ നോവല്‍ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി നിര്‍ത്തി. ഒടുവില്‍ ഡിസി ബുക്‌സ് പുസ്തകം ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ഹിന്ദു ദേവതകളെ നഗ്നരാക്കി വരച്ച എംഎഫ് ഹുസൈന് രവിവര്‍മ പുരസ്‌കാരം നല്‍കിയ ആദരിക്കാന്‍ ശ്രമിച്ചത് ഇടതുസര്‍ക്കാരായിരുന്നു. ഹിന്ദു വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സന്ദീപാനന്ദഗിരിക്ക് വരെ അവാര്‍ഡ് നല്‍കി കൊണ്ട് ഇടതുപക്ഷം സ്വീകരിച്ചതെന്ന് ബാബു പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ ഇത്രത്തോളമുള്ള നോവല്‍ ഇറങ്ങിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യ അക്കാദമി സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി സംഘടനയായി മാറിയിരിക്കുകയാണ്. സിപിഎമ്മിനെ താളത്തിനൊത്ത് തുള്ളാനല്ല സാഹിത്യ അക്കാദമിയില്‍ ഓരോരുത്തരെ നിയമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
bjp will raise meesa novel controversy to grab hindu votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X