ലക്ഷദ്വീപിന് ആശ്വാസം, വിറപ്പിച്ച് ഓഖി മടങ്ങി... കേരളത്തില്‍ നിന്നു പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം അവസാനിച്ചതിനു പിന്നാലെ ലക്ഷദ്വീപ് ശാന്തമാവുന്നു. ഓഖിയുടെ ശക്തി കുറഞ്ഞ് ദിശ മാറിപ്പോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. ലക്ഷദ്വീപില്‍ കാറ്റും മഴയും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച കനത്ത കാറ്റുണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ദ്വീപുകാര്‍ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല.

അതേസമയം, മല്‍സ്യ ബന്ധനത്തിനായി കേരളത്തില്‍ നിന്നു ബോയ ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി. കോഴിക്കോട് ബേപ്പൂരില്‍ നിന്നു പോയ 66 ബോട്ടുകളടക്കം 68 ബോട്ടുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തിയത്. രണ്ടു ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവയായിരുന്നു. 952 മല്‍സ്യ തൊഴിലാളികള്‍ ബോട്ടുകളിലുണ്ടായിരുന്നു.

എല്ലാവരും സുരക്ഷിതര്‍

എല്ലാവരും സുരക്ഷിതര്‍

രക്ഷപ്പെടുത്തിയ എല്ലാ മല്‍സ്യ തൊഴിലാളികളും ഇപ്പോള്‍ സുരക്ഷിതരാണെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ദേവഗഡ് തീരത്താണ് ഇവരെ സുരക്ഷിതമായി എത്തിച്ചത്.
മല്‍സ്യ തൊഴിലാളികളെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

എട്ടു കോടിയിലേറെ നഷ്ടം

എട്ടു കോടിയിലേറെ നഷ്ടം

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു എട്ടു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. കനത്ത മഴയിലും ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലുമെല്ലാം 1126 വീടുകളാണ് തകര്‍ന്നത്. അന്തിമ നഷ്ടത്തെക്കുറിച്ച് വിലയിരുത്തുന്നതായി വില്ലേജ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 ഇതുവരെ മരിച്ചത് 14 പേര്‍

ഇതുവരെ മരിച്ചത് 14 പേര്‍

ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. ശനിയാഴ്ച അഞ്ചു മല്‍സ്യ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശനിയാഴ്ച കേരളത്തില്‍ 27 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികില്‍സയില്‍ കഴിയുന്നവരെ തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.47 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.

ബോട്ടുകളെത്തിയത് രണ്ട് തുറമുഖങ്ങളില്‍

ബോട്ടുകളെത്തിയത് രണ്ട് തുറമുഖങ്ങളില്‍

മഹാരാഷ്ട്രയിലെ ദേവ്ഗഡ്, മാല്‍വണ്‍ തുറമുഖങ്ങളിലാണ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കാണാതായ ബോട്ടുകളെത്തിയത്. അതിനിടെ തിരുവനന്തപുരം പൂഞ്ഞാര്‍, പൂവാര്‍, തുമ്പ മേഖലകളില്‍ നിന്നും കര്‍ണാടകയിലെ മാല്‍പയയില്‍ നിന്നുമുള്ള ബോട്ടുകളെയും ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ കണ്ടെത്തി.
ബേപ്പൂരില്‍ നിന്നും പോയ ബോട്ടിലുണ്ടായിരുന്നത് കന്യാകുമാരി കൊടിമലൈ സ്വദേശികളായിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ ദേവ്ഗഡ് തുറമുഖത്തും പരിസരങ്ങളിലും താമസിപ്പിച്ചിരിക്കുകയാണ്.

ഭക്ഷണം തീര്‍ന്നിരുന്നു

ഭക്ഷണം തീര്‍ന്നിരുന്നു

കണ്ടെത്തിയ ബോട്ടുകളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ഭക്ഷണം ഉണ്ടായിരുന്നത്. ബാക്കിയുള്ളവയില്‍ ഭക്ഷണം തീര്‍ന്നിരുന്നു. രക്ഷപ്പെട്ട മല്‍സ്യ തൊഴിലാളികള്‍ക്കു മൂന്നു ദിവസത്തെ ഭക്ഷണം റേഷനായി നല്‍കിയിട്ടുണ്ടെന്ന് തീരസേന പോലീസ് ഇന്‍സ്‌പെക്ടര്‍ സാലുങ്കെ അറിയിച്ചു. രക്ഷപ്പെടുത്തിയ ബോട്ടിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ബോട്ടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സാലുങ്കെ പറഞ്ഞു.

English summary
66 boats missing from Kerala found in Maharashtra
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്