Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; അടുത്ത നടപടി എന്ത്?

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈം​ഗിക അധിക്ഷേു പരാതിയിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തി ബോബിയെ 7.20 ഓടെയാണ് കൊച്ചിയിലെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ബോബിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

CHEMMANNUR

അതേ സമയം, നടി ഹണി റോസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയ ബുധനാഴ്ച വൈകുന്നേരം കോടതിയിൽ എത്തിയാണ് നടി രഹസ്യ മൊഴി നൽകിയത്. ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ലീല അധിക്ഷേങ്ങൾ നടത്തിയെന്നാരോപിച്ച് ഹണി റോസ് പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണ നടത്താൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു.

എറണാകുളം സെൻട്രൽ‌ പോലീസും വയനാട് എസ് പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്നാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പൂത്തൂർവയലിലെ എ ആർ ക്യാംപിലേക്ക് സ്വരാപ്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എ ആർ പി ക്യാംപിൽ ചെലവഴിച്ച ശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേ സമയം നിലവിൽ എടുത്തിരിക്കുന്ന കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടോ
എന്നതിൽ നിർണായകമാകുക ഈ രഹസ്യമൊഴിയായിരിക്കും. ഹണി റോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ബോബിയെ വിശമദമായി ചോദ്യം ചെയ്യുക.

അതേ സമയം, കണ്ണൂർ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലപള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം താരം പരാതിയിൽ വിശദമായി പരാമർശിച്ചിരുന്നു. അതിന് ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈം​ഗികാധിക്ഷേപം കലർന്ന പരാമർശങ്ങളുടെയും മറ്റും ഡിജിറ്റൽ തെളിവ് ഹാജരാക്കിയിരുന്നു.

മാസങ്ങൾക്ക് മുൻപ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. ആഭരണങ്ങൾ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവർ നൃത്തം ചെയ്തിരുന്നുവെന്നും പോസിറ്റീവ് ആയി താനൊരു പരാമർശം നടത്തിയിരുന്നു, കുറേ പേർ അത് ദ്വയാർത്ഥത്തിൽ ഉപയോ​ഗിച്ചു. അവർ‌ക്ക് ഡാമേജായി, വിഷമായി. അതിൽ തനിക്കും വിഷമമുണ്ടെന്നും മനപൂർവം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ലെന്നും മാർക്കറ്റിങ്ങിൻ‌റെ ഭാ​ഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+