കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും ജയറാമും എത്തി... മാളക്ക് കേരളത്തിന്റെ യാത്രാമൊഴി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: മലയാളത്തിന്റെ പ്രിയതാരം മാള അരവിന്ദന് യാത്രൊമൊഴി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ആശുപത്രിയില്‍ അന്തരിച്ച മാളയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ചടങ്ങുകള്‍. മൂത്ത മകന്‍ കിഷോര്‍(മുത്തു) ആയിരുന്ന ചിതക്ക് തീ കൊളുത്തിയത്.

Mala Aravindan

മമ്മൂട്ടിക്ക് പുറമേ ജയറാം, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചത് മന്ത്രി എപി അനില്‍കുമാര്‍ ആണ് എത്തിയത്.

Read More: സൂപ്പര്‍ താരങ്ങള്‍ പോലും കാത്തിരുന്ന താരം... പേര് 'മാള'Read More: സൂപ്പര്‍ താരങ്ങള്‍ പോലും കാത്തിരുന്ന താരം... പേര് 'മാള'

ജനുവരി 29 ന് രാവിലെ എട്ടരയോടെ മാള വടമകോട്ടമുറിയിലെ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആയിരക്കണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

കോയമ്പത്തൂരില്‍ നിന്ന് ആദ്യം തൃശൂരിലെ സംഗീത നാടക അക്കാദമി ഹാളിലും പിന്നീട് മാള സെന്റ് ആന്റണീസ് സ്‌കൂളിലും പൊതു ദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മാളയുടെ വീട്ടിലേക്ക് കൊണ്ടുപോയത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ മാള അരവിന്ദനെ പ്രവേശിപ്പിച്ചത്. ജനുവരി 28 ന് രാവിലെ ആറരയോടെ ആയിരുന്നു അന്ത്യം.

English summary
Body of Mala Aravindan cremated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X