സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും, ഇസ്രയേലില്‍ നിന്ന് പ്രത്യേക വിമാനം
ജറുസലം: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാര്‍ സിഗ്ലയുമായി സംസാരിച്ചു.

വെള്ളിയാഴ്ച രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. ആദ്യം ദില്ലിയിലെത്തിച്ച ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തുക. അതേസമയം സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകിയേക്കും.
ഇസ്രയേലില്‍ അഷ്‌കെലോണിലെ ഒരു വീട്ടില്‍ ടെക്ക് ഗിവറായി ജോലി ചെയ്തിരുന്ന സൗമ്യ സന്തോഷാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഷെല്ലാക്രമണത്തിന് ഇരയാകുകയായിരുന്നു. 2017ലാണ് സമ്യ അവസാനമായി നാട്ടിലെത്തിയത്.
സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന്‍ രക്ഷാ സമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ അപലപിച്ചിരുന്നു. ഇരുകൂട്ടരും സമ്യപനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications