Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്മപുരത്തെ തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

kochi

കൊച്ചി: ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച 2 മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീല്‍ഡ് തലത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ഈ ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്സിംഗ് ഓഫിസര്‍, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും. മിനി സ്‌പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റര്‍ പീസ് വാലി മൊബൈല്‍ ക്ലിനിക്കുമായി സഹകരിച്ചാവും ഒരു ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

അതേസമയം, നേരത്തെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ സര്‍വ്വേ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ആരോഗ്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത്. പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സ്വകാര്യ ആശുപത്രി കളും അറിയിച്ചിരുന്നു എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും.

മാര്‍ച്ച് 13 തിങ്കള്‍

മൊബൈല്‍ യൂണിറ്റ് 1

1. ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം: രാവിലെ 9.30 മുതല്‍ 11 വരെ
2. വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ
3. തമ്മനം കിസാന്‍ കോളനി: ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ
4. പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ

മൊബൈല്‍ യൂണിറ്റ് 2

1. വെണ്ണല അര്‍ബന്‍ പിഎച്ച്സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ
2. എറണാകുളം പി ആന്റ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ
3. ഉദയ കോളനി: വൈകുന്നേരം 3 മുതല്‍ 4.30 വരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+