കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം; കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത വിമാനത്താവള വികസനം സംബന്ധിച്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കരിപ്പൂരിൽ നടന്ന വിമാനാപകടത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ കാര്യമായ സര്‍വ്വീസ് നടത്തുന്നില്ല. അത് വര്‍ദ്ധിപ്പിക്കാൻ ബന്ധപ്പെട്ട നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൻ്റെ വികസനത്തിന് 152.5 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി കഴിഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ് - മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവള മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

എന്നാൽ, കൂടുതല്‍ ആലോചനയ്ക്ക് ശേഷം ഇത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി യോഗത്തിൽ ഉറപ്പു നല്‍കി.

അതേസമയം, കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. വിമാനത്തിന്‍റെ ഗതിയും വേഗതയും നിയന്ത്രിച്ചിരുന്ന പൈലറ്റിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായിട്ടാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.

പൈലറ്റ് ലാന്റിങ്ങ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്നും റണ്‍വേയില്‍ വിമാനം ഇറങ്ങേണ്ട സ്ഥാനത്തല്ല ഇറങ്ങിയതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റൺവേയിൽ നിന്നും മാറി വിമാനമിറങ്ങിയത് അപകടത്തിന് കാരണമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2020 ആഗസ്റ്റ് ഏഴിന് രാത്രി ഏഴേകാലോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. കൊവിഡ് രൂക്ഷമായ വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിമലയാളികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

കരിപ്പൂർ ദുരന്തത്തിൽ 96 പേർക്ക് സാരമായി പരിക്കേൽക്കുകയും 21 പേർ മരിക്കുകയും ചെയ്തിരുന്നു. നിസ്സാര പരിക്കുകളോടെ 73 പേർ രക്ഷപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നതും അപകടസ്ഥലത്ത് വേണ്ടത്ര വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications