കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജില്ലാ നേതാവിന്റെ വീട്ടില്‍ കഞ്ചാവ് കൃഷി; മരുമകന്‍ അറസ്റ്റില്‍, രാജിവെച്ച് സന്തോഷ് വിളപ്പില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബി ജെ പി ജില്ലാ നേതാവിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ബി ജെ പി നേതാവും പർട്ടി മോർച്ച ജില്ലാ ഭാരവാഹിയുമായ സന്തോഷിന്റെ വീട്ടില്‍ നിന്നാണ് രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ സന്തോഷിന്റെ മരുമകന്‍ രഞ്ജിത്തിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്. മുകള്‍ നിലയിലെ മുറിയോട് ചേർന്ന് രണ്ട് ട്രേകളിലായിട്ടായിരുന്നു രഞ്ജിത്ത് കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ട് വളർത്തിയിരുന്നത്.

' സിനിമയില്‍ നായികയായി പോലും അഭിനയിച്ചിട്ടുള്ള ലേഡിയല്ലേ ' : വിജയ് ബാബുവിന് ജാമ്യം ലഭിച്ചതില്‍ ആളൂർ' സിനിമയില്‍ നായികയായി പോലും അഭിനയിച്ചിട്ടുള്ള ലേഡിയല്ലേ ' : വിജയ് ബാബുവിന് ജാമ്യം ലഭിച്ചതില്‍ ആളൂർ

പൊലീസ് നടത്തിയ പരിശോധനയില്‍ 15 ലേറെ കഞ്ചാവ്

പൊലീസ് നടത്തിയ പരിശോധനയില്‍ 15 ലേറെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഈ വീട് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് കച്ചവടം നടന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. ബി ജെ പി നേതാവിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിടിച്ചുവെന്ന വാർത്ത പുറത്ത് വന്നതോടെ വ്യാപക വിമർശനവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്ത് എത്തി. ഇതോടെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി വിളപ്പില്‍ സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു

ഇക്കാക്കയുടെ അനിയത്തിക്കുട്ടി എത്തി, സൂപ്പർ ലുക്കില്‍ തന്നെ: ഭാവനയുടെ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാവുന്നു

സംഭവത്തില്‍ താന്‍ നിരപരാധിയാണ്, മകളുടെ

സംഭവത്തില്‍ താന്‍ നിരപരാധിയാണ്, മകളുടെ ഭര്‍ത്താവിനെയാണ് പിടികൂടിയത്. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും കഞ്ചാവ് ചെടി വളര്‍ത്തലും താന്‍തന്നെയാണ് ബന്ധപ്പെട്ട അധികാരികളോട് പറഞ്ഞതെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വീട്ടിൽ രണ്ടാം നിലയിൽ താമസിക്കുന്നു

''സി പി ഐ എമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം.

നമസ്‌കാരം ഞാൻ വിളപ്പിൽ സന്തോഷ് എന്റെ മരുമകൻ (മകളുടെ ഭർത്താവ് ) വീട്ടിൽ രണ്ടാം നിലയിൽ താമസിക്കുന്നു. അവിടെ കഞ്ചാവ് ചെടി നട്ടുവളർതുന്നതായും അതുപോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടതിനാൽ ഞാൻ ബന്ധപ്പെട്ട പോലീസ് അധികാരികളുമായി ബന്ധപെടുകയും മേൽ നടപടികൾ കൈകൊള്ളാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി, അതിൻപ്രകാരം പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

സി പി എം, കോൺഗ്രസ് അവിശുദ്ധ മുന്നണി ഇത് എനിക്ക്

ഇതെല്ലാം സത്യമാണ് എന്നിരിക്കെ സി പി എം, കോൺഗ്രസ് അവിശുദ്ധ മുന്നണി ഇത് എനിക്ക് എതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കി സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്, സിപിഎം പാർട്ടി സെക്രട്ടറിയുടെ മക്കൾ അച്ഛന്റെ അധികാരമുപയോഗിച്ച് കള്ളകടത്തും,ലഹരി ഇടപാടുകളും, ഹവാലാ ഇടപാടുകളും നടത്തി ജയിലിൽ ആയപ്പോൾ 'മക്കൾ ചെയ്ത തെറ്റിന് അച്ഛൻ എന്ത് പിഴച്ചു' എന്ന് കവലകളിൽ മുതല കണ്ണീർ ഒഴുക്കിയവർ ആണ് ഇന്ന് എനിക്ക് എതിരെ കുപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

മരുമകൻ അല്ല മകനായാലും തെറ്റ് ചെയ്തിടുണ്ടെങ്കിൽ

എന്റെ മരുമകൻ അല്ല മകനായാലും തെറ്റ് ചെയ്തിടുണ്ടെങ്കിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ഞാൻ തന്നെ മുന്നിൽ ഉണ്ടാകും. ഈ കുപ്രചാരണങ്ങൾ കൊണ്ടു തകർക്കാവുന്നതല്ല എന്നിലെ രാഷ്ട്രീയക്കാരനെ, ആരോപണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു, എന്നും ദേശീയതയോട് ചേർന്നു നിന്നു പ്രവർത്തിക്കാൻ ഞാൻ മുന്നിൽ തന്നെ ഉണ്ടാകും. കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ''.

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ Eknath Shinde അടുത്ത മുഖ്യമന്ത്രി ?

English summary
Cannabis cultivation at BJP district leader's house; Son-in-law arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X