വയനാട് ചുരത്തിന്റെ ഒമ്പതാം വളവില്‍ കാര്‍ കൊക്കയിലേക്ക് കൂപ്പുകുത്തി!! പിന്നീട് നടന്നത്...

  • Written By:
Subscribe to Oneindia Malayalam

താമരശേരി: വയനാട് ചുരത്തില്‍ നിന്നും കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. പക്ഷെ കാറിലുണ്ടായിരുന്നവര്‍ ഒരു പരിക്കുമേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചുരമിറങ്ങി വരവെയാണ് ഒമ്പതാം വളവില്‍ വച്ചു കാറിന്റെ നിയന്ത്രണം വിട്ടത്. സുരക്ഷാഭിത്തിയില്‍ നിന്നു കൊക്കയിലേക്ക് കാര്‍ തലകീഴായി കിടക്കുകയായിരുന്നു. കൊക്കയുടെ മുകള്‍ഭാഗത്തുള്ള മണ്ണില്‍ കാറിന്റെ മുന്‍ഭാഗം പൂണ്ടുനിന്നതിനെ തുടര്‍ന്നാണ് ദുരന്തമൊഴിവായത്.

1

മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ടായിരുന്നു സംഭവം നടന്നത്. ഫറോക്ക് സ്വദേശികളായ ഒമ്പതു പേര്‍ കാറിനകത്തുണ്ടായിരുന്നു. വളവിലെ ഇറക്കമിറങ്ങുന്നതിനിടെ കാറിലെ ഡീസല്‍ തീര്‍ന്നു പോവുകയായിരുന്നു. തുടര്‍ന്നു ബ്രേക്കിന്റെ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

2

സുരക്ഷാഭിത്തി കടന്നാണ് കാര്‍ കൊക്കയിലേക്ക് ചാടിയത്. കുറച്ചുകൂടി ഇടതുഭാഗത്തേക്കാണ് കാര്‍ ചാടിയിരുന്നതെങ്കില്‍ കൊക്കയുടെ ആഴത്തിലേക്കു പതിക്കുമായിരുന്നു. സുരക്ഷാഭിത്തിയില്‍ തൂങ്ങിക്കിടന്ന കാറില്‍ നിന്നും ഒരു വിധമാണ് യാത്രക്കാര്‍ പുറത്തുകടന്നത്.

English summary
Car accident in wayanad pass.
Please Wait while comments are loading...