സിറോ മലബാർ സഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചരി
കാക്കനാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. സഭാ ആസ്‌ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മാർപ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നതായി അദ്ദേഹം അറിയിച്ചു. ഇതോടെ മാർ ജോർജ് ആലഞ്ചേരി ഇനിമുതൽ മേജർ ആർച്ച് ബിഷപ് എമരിറ്റസ് എന്നറിയപ്പെടും.
ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും ഇനി പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പടിയിറക്കം.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഇതിന് ശേഷം കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ആലഞ്ചേരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
2021 നവംബർ 15ന് രാജി അറിയിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞാണ് മാർപാപ്പ രാജി അംഗീകരിച്ചതെന്ന് കർദിനാൾ ആലഞ്ചേരി അറിയിച്ചു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലത്ത് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കി.












Click it and Unblock the Notifications