ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...
രഹസ്യമൊഴിയായതിനാൽ നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിലായിരുന്നു
Recommended Video

കൊച്ചി: യുവനടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ പരാതിക്കാരിയായ യുവതി രഹസ്യമൊഴി നൽകി. ജനുവരി 27 ശനിയാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് യുവതി രഹസ്യമൊഴി നൽകിയത്.
നേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചപ്പോഴും ഉണ്ണിമുകുന്ദന് നൽകിയ ജാമ്യം റദ്ദാക്കണമെന്നും, തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. നടനിൽ നിന്ന് തനിക്കെതിരെ ഭീഷണിയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുവതിയോട് നേരിട്ട് ഹാജരായി രഹസ്യമൊഴി നൽകാൻ കോടതി നിർദേശിച്ചത്.

കോടതിയിൽ...
നടൻ ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയ യുവതി ശനിയാഴ രാവിലെ കോടതിയിൽ നേരിട്ടെത്തിയാണ് രഹസ്യമൊഴി നൽകിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അഭിഭാഷകർ മാത്രം...
പീഡനക്കേസിലെ രഹസ്യമൊഴിയായതിനാൽ നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിലായിരുന്നു. അഭിഭാഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസ് ഇനി ഫെബ്രുവരി 24ന് വീണ്ടും പരിഗണിക്കും.

സിനിമയുടെ കഥ പറയാൻ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദൻ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.

അപമാനിക്കാൻ ശ്രമം...
എന്നാൽ യുവതിയുടേത് വ്യാജ പരാതിയാണെന്നും, തന്നെ അപമാനിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.

ചിത്രങ്ങൾ പുറത്ത്...
കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉണ്ണി മുകുന്ദനെതിരെ യുവതി മറ്റൊരു പരാതി കൂടി നൽകിയത്. തന്റെ പേരു വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടെന്നായിരുന്നു യുവതിയുടെ രണ്ടാമത്തെ പരാതി. ഈ സംഭവത്തിലും ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭീഷണിയുണ്ടെന്ന്...
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നടൻ യുവതിയെ ഭീഷണിപ്പെടുത്തുന്നതായും, നടന്റെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് സംരക്ഷണം നൽകണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എല്ലാ പരാതിക്കാർക്കും പോലീസ് സംരക്ഷണം നൽകുന്നത് അപ്രായോഗികമെന്ന് വിലയിരുത്തിയ കോടതി, സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കാനായി ജനുവരി 27ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.

വ്യാജമെന്ന്...
എന്നാൽ യുവതിയുടെ ആരോപണം വ്യാജമാണെന്ന് നടന്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ യുവതി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടന്റെ പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നുവത്രെ ശ്രമം. സിനിമാ കഥയുമായി നടനെ സമീപിച്ച കോട്ടയം സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ. തുടര്‍ന്നാണ് നടന്‍ പോലീസില്‍ പരാതി നല്‍കിയത്.

ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക്
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ ഒരു യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.

ഭീഷണി
തിരിച്ചുപോയ യുവതി പിന്നീട് നടനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ വിശദീകരിക്കുന്നു.

25 ലക്ഷം രൂപ
തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോളും വന്നു. യുവതിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയാണ് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വന്നത്. യുവതിയെ വിവാഹം ചെയ്യണമെന്നാണ് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.

ഇടപ്പള്ളിയിലെ
യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്, നടന്‍ തന്നെ അപമാനിച്ചന്നാണ്. സിനിയുടെ കഥ പറയാന്‍ ചെന്നപ്പോഴാണ് തനിക്കെതിരേ അതിക്രമമുണ്ടായതെന്ന് യുവതി ആരോപിക്കുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ അവിടെ എത്തിയതെന്നും യുവതി പറയുന്നു.

കാര്യമാക്കിയില്ലെന്ന്
തിരക്കഥാകൃത്തായ ഒരു സുഹൃത്ത് വഴി ഫോണില്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. തനിച്ച് പോയാല്‍ മതിയെന്ന് സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് താന്‍ ഒറ്റയ്ക്ക് പോയത്. നേരത്തെ ഉണ്ണി മുകുന്ദനെ കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും താന്‍ കാര്യമാക്കിയില്ലെന്ന് യുവതി പറയുന്നു.

ഇടപ്പള്ളിയിലെ വീട്ടില്‍ ചെന്നപ്പോള്‍ നടന്‍ അല്‍പ്പം ദേഷ്യത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് ചോദിച്ചു. കൊണ്ടുവരാമെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നടന്‍ അപമാനിക്കുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 2017 ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സപ്തംബര്‍ 15നാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications