Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയ സമരങ്ങളുടെ പേരില്‍ ഇടത് സ്ഥാനാര്‍ഥികളെ ആക്രമണകാരികളാക്കുന്നുവെന്ന് എംഎ ബേബി

ദേവികുളം: ജനകീയ സമരങ്ങളുടെ ഭാഗമായെടുത്ത കേസുകള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ആക്രമണകാരികളായി ചിത്രീകരിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു ബേബി.

MA Baby

ഇന്ധന വില വര്‍ദ്ധന അടക്കമുളള ജനവിരുദ്ധതക്കെതിരെ സമരം നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അക്രമകാരികളായി മുദ്രകുത്തുന്നത് രാഷ്ട്രീയമര്യാദകേടാണ്. ഇരട്ട കൊലപാതക കേസിലെ പ്രതികളാണ് ചില യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ . പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ചിന്താശേഷിയുള്ളവര്‍ക്ക് യുഡിഎഫിന് വോട്ട് ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യപുര്‍ണ്ണമായ നവകേരളത്തിന് ഇടതുപക്ഷം അധികാരത്തിലെത്തണമെന്നും എംഎ ബേബി പറഞ്ഞു. ഇരുമ്പുപാലത്ത് നടന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി എംപി തോമസ് , ആനച്ചാലില്‍ നടന്ന യോഗത്തില്‍ എം എല്‍ ജയപ്രകാശ്, കമ്പിളികണ്ടത്ത് നടന്ന യോഗത്തില്‍ ഷാജി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+