കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് ഇക്കാര്യം പറഞ്ഞത്.മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വാര്‍ത്ത നല്‍കിയ സംഭവത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
കെ സുധാകരനോട് മാപ്പ് പറയുന്നതായി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ രേഖാമൂലം ലോക്സഭയെ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) അക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയതെന്നും കേന്ദ്രമന്ത്രി സഭയില്‍ വ്യക്തമാക്കി.

വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിനും എംവി നികേഷ് കുമാറിനും എതിരായി ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താന്‍ നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി എന്ന ആരോപണവുമായി മാനനഷ്ട കേസിന് പോകുമെന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായാണ് റിപ്പോര്‍ടര്‍ ടിവി എംഡി എംവി നികേഷ്‌കുമാര്‍ അന്ന് പറഞ്ഞത്. മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത്. ഒന്ന് : മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന് . ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോള്‍ നല്‍കാമെന്നും നികേഷ് പറഞ്ഞിരുന്നു.
2021 ല്‍ നികേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത്. ഒന്ന് : മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന് . ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോള്‍ നല്‍കാം.വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .

ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്‌നേഹത്തിന്റെ കാര്യം . ഒരിക്കല്‍ ടി വിയിലും താങ്കള്‍ ഇത് പറഞ്ഞു . ' ഞാന്‍ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ' എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ?
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം

അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല .
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാന്‍ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം.മറുപടി പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications