ചാലിയാര്‍ ജലോത്സവം നാടിന്റെ ഉത്സവമായി

  • Posted By:
Subscribe to Oneindia Malayalam

മുക്കം: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ചാലിയാര്‍ ജലോത്സവം ആവേശമായി. ചാലിയാറിന്റെ കുത്തൊഴുക്കിനെ വകഞ്ഞുമാറ്റി കോഴിക്കോട്, മലപ്പുറ ജില്ലകളില്‍നിന്നായി 30ഓളം തോണികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരം കാണാന്‍ നാടിന്റെ നാനാദിക്കുകളില്‍നിന്ന് ആളുകള്‍ ഒഴുകിയെത്തിയിരുന്നു.

jalolsavam

ജലോത്സവവും ഘോയാത്തരയും ജോര്‍ജ് എം. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന് അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

jal

സംഘാടക സമിതി ചെയര്‍മാന്‍ കെ.വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, പി.ടി.എം ഷറഫുന്നിസ, കെ.പി അബ്ദുറഹ്മാന്‍, ആമിന പാറക്കല്‍, കെ.വി അബ്ദുറഹ്മാന്‍, പി.ജി മുഹമ്മദ്, കെ.പി മമ്മദ് കുട്ടി, നെച്ചിക്കാട് ജമാല്‍, അഷ്‌റഫ് കൊളക്കാടന്‍, മോയന്‍ കൊളക്കാടന്‍, ബച്ചു ചെറുവാടി എന്നിവര്‍ സംസാരിച്ചചു. സമാപന സമ്മേളനം സെഷന്‍സ് ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
''Chaliyar Jalolsavam''; Mukkam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്