ചന്ദ്രബോസിനെ കൊന്ന ആ 'ഹമ്മര്‍' നിസാമിന്റെയല്ല... പിന്നെ?
തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊല്ലാന്‍ നിസാം ഉപയോഗിച്ച വാഹനം അയാളുടേതല്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. വാഹനം നിസാമിന്റേതാണെന്ന് തെളിയിക്കാന്‍ ഒരു രേഖയും ഇല്ല.
പിന്നെ ആരുടേതാണ് ആ 'ഹമ്മര്‍' ? ഉത്തരവും പോലീസിന്റെ കയ്യില്‍ ഉണ്ട്. ഒരു പഞ്ചാബി സിംഗിന്റേതാണ് ഹമ്മര്‍. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പിബി 03 എഫ് 9999.

നമ്പര്‍ കണ്ടാല്‍ തന്നെ ഊഹിക്കാവുന്നതാണ് , ഇതൊരു വന്‍ കക്ഷിയുടെ വണ്ടിയാണെന്ന്. എന്നാല്‍ ഈ പഞ്ചാബിയുമായി പോലും നിസാമിന് ഒരു ബന്ധവും ഇല്ലത്രെ.

നിസാമിന്റെ ബെംഗളൂരുവിലെ സുഹൃത്തായ ഒരു റെഡ്ഡിയുടെ കയ്യില്‍ നിന്നാണ് ഈ കാര്‍ കേരളത്തില്‍ എത്തുന്നത്. ഒരുമാസം മുമ്പ് നിസാം ബെംഗളൂരുവില്‍ നിന്ന് ഈ കാര്‍ കേരളത്തിലേക്ക് കൊണ്ടുവന്നതാണ്. റെഡ്ഡിയാണ് കാര്‍ നിസാമിന് കൊടുത്തത്. വില്‍പനക്കായാണ് റെഡ്ഡിയുടെ കയ്യില്‍ വാഹനം എത്തിയതെങ്കിലും നിസാമില്‍ നിന്ന് പണമൊന്നും വാങ്ങിയിരുന്നില്ല.
എന്തായാലും റെഡ്ഡിയേയും കാറിന്റെ ഉടമയായ പഞ്ചാബിയേയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് പോലീസ്. റെഡ്ഡിക്ക് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കാറിന്റെ യഥാര്‍ത്ഥ ഉടമയെ എത്തിക്കാന്‍ പഞ്ചാബ് പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications