'സ്പോണ്സര് എന്നെ വിറ്റു' അടിയേറ്റ് മൂക്കില്‍ നിന്ന് ചോര വന്നു; ഗള്‍ഫിലെ ദുരിതം പറഞ്ഞ് യുവതി
ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഉണ്ടായ ദുരിത കഥ പറഞ്ഞ് യുവതി. ഏജന്റുമാര്‍ കബളിപ്പിച്ച് കൊണ്ടുപോയ സംഭവത്തില്‍ കൂട്ടത്തിലേക്കാണ് ഇവരുടെ ജീവിതവും എത്തിയിരിക്കുന്നത്. കുവൈത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ചങ്ങനാശ്ശേരി സ്വദേശിയാണ് താന്‍ അനുഭവിച്ച ദുരിത കഥകള്‍ വണ്‍ ഇന്ത്യ മലയാളത്തോട് തുറന്ന് പറഞ്ഞിരിക്കുന്നത്.
തയ്യല്‍ ജോലിക്കായിട്ടാണ് പോയത്. വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. തനിക്ക് തയ്യല്‍ ജോലി വാങ്ങിതരാമെന്നാണ് പറഞ്ഞത് കൊണ്ടാണ് പോയത്. 45000 രൂപ ശമ്പളമാണ് പറഞ്ഞത്. എന്നാല്‍ അവിടെ പോയപ്പോള്‍ കിട്ടിയത് വെറും 25000 മാത്രമാണെന്നും യുവതി വ്യക്തമാക്കി.

വീട്ടിലെ സാഹചര്യം മോശമായിരുന്നു. വീട് പണിയണം. കുട്ടികളെ പഠിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കുവൈത്തിലേക്ക് ജോലിക്ക് പോയത്. തയ്യല്‍ പണിയായിരുന്നു ഇവിടെ ചെയ്തിരുന്നത്. വലിയ വരുമാനമൊന്നും ഇല്ലായിരുന്നു. യുഎഇയില്‍ മുമ്പ് കുഞ്ഞിനെ നോക്കാനായി പോയിരുന്നു. അതുപോലെ നല്ല അനുഭവമെന്ന് വിചാരിച്ചാണ് പോയത്. യുഎഇയില്‍ 25000 രൂപയായിരുന്നു ലഭിച്ചിരുന്നത്. കുവൈത്തില്‍ 45000 രൂപയെന്ന് പറഞ്ഞത് കൊണ്ടാണ് പോവാന്‍ തീരുമാനിച്ചത്. ഇത് ഏജന്റാണ് എന്നെ കൊണ്ടുപോയത്. ഒന്നേകാല്‍ ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് ഗള്‍ഫിലേക്ക് പോയതെന്നും യുവതി പറഞ്ഞു.

കൂട്ടുകാരി പറഞ്ഞ് പ്രകാരമാണ് ഗള്‍ഫിലേക്ക് വീണ്ടും പോകാന്‍ തീരുമാനിച്ചത്. അലി എന്ന സ്പോണ്‍സറായിരുന്നു അവളെ കൊണ്ടുപോയത്. ഞാനും അങ്ങനെയാണ് പോയത്. ഒരിക്കലും കൂട്ടുകാരി ഈ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നില്ല. കുവൈത്തിലെ വിമാനത്താവളത്തില്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ മാത്രമാണ് അലിയെ കണ്ടത്. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് മനസ്സിലായത്. അവന് അലിയാണെന്ന് പിന്നീട് ശബ്ദം കേട്ടപ്പോഴാണ് മനസ്സിലായത്. അവിടെ ഏഴ് ദിവസം ക്വാറന്റൈനിലായിരുന്നു. അതിന് ശേഷമായിരുന്നു അറബിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. അവിടെ ഇയാള്‍ അറബിയുടെ കൈയ്യില്‍ നിന്ന് കാശു വാങ്ങി എന്നെ വിറ്റുവെന്ന് മനസ്സിലായെന്നും ഇവര്‍ പറയുന്നു.

അറബിയുടെ വീട്ടിലെ എല്ലാ പണിയും ചെയ്യണമായിരുന്നു. രണ്ട് ചെറിയ കുട്ടികളെയും നോക്കണമായിരുന്നു. അവരെ എന്നെ തല്ലുകയും ചവിട്ടുകയുമൊക്കെ ചെയ്തു. അറബിയുടെ ഭാര്യയാണ് എന്റെ തലയ്ക്കിട്ട് അടിച്ചത്. മൂക്കിലൂടെ രക്തം വന്നു. സ്പോണ്‍സറായ അലിയോട് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. അവന് എന്നോട് പറഞ്ഞത് അടങ്ങി നില്‍ക്കാനാണ്. അവര്‍ പറയുന്നതൊക്കെ കേള്‍ക്കാനും ആവശ്യപ്പെട്ടു. ഞാന്‍ വീട്ടില്‍ പറയുമെന്ന്് ഇവരോട് പറഞ്ഞിരുന്നു. ഒരു ദിവസം മകള്‍ എന്നെ വിളിച്ചപ്പോള്‍ കാര്യം പറഞ്ഞു. എന്റെ ചുണ്ടെല്ലാം ആ സമയത്ത് പൊട്ടി വികൃതമായി ഇരിക്കുകയായിരുന്നു. ഞാന്‍ ആ സമയം കരഞ്ഞുപോയി. അപ്പോഴാണ് വീട്ടുകാര്‍ക്ക് എനിക്ക് പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായത്.

ഭര്‍ത്താവും മകളുമൊക്കെ ഇന്ത്യന്‍ എംബസിയിലും മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുമൊക്കെയാണ് എന്നെ തിരിച്ച് നാട്ടിലെത്തിച്ചത്. അടിയും ഇടിയും ഒരുപാട് കിട്ടിയിരുന്നു. എന്റെ ഒരു കൈ ഒടിഞ്ഞ രൂപത്തിലായിരുന്നു. സ്റ്റാന്‍ഡ് പോലുള്ള ഒരു കാര്യം അവര്‍ എന്റെ കൈയ്യിലേക്ക് തള്ളിയിട്ടു. അറബികള്‍ എനിക്ക് ശമ്പളമൊന്നും തന്നില്ല. 18000 രൂപ കൂടി കൊടുത്തിട്ടാണ് ഭര്‍ത്താവ് തന്നെ തിരിച്ച് കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. ആദ്യത്തെ മാസം ശമ്പളം തന്നിരുന്നു. 25000 രൂപയാണ് ആകെ കിട്ടിയത്. അറബിയുടെ ഭാര്യയായിരുന്നു കൂടുതല്‍ ഉപദ്രവിച്ചത്. ഭക്ഷണം പോലും തരില്ലായിരുന്നു. ഒരു കുബൂസാണ്് ആകെ കിട്ടുന്നത്. അതുതന്നെ കിട്ടിയാല്‍ കിട്ടി എന്നതാണ് അവസ്ഥയെന്നും യുവതി പറയുന്നു.

അലിയുടെ കെണിയില്‍ വീണ് വേറെയും സ്ത്രീകള്‍ അവിടെയുണ്ട്. സ്ത്രീകളെ അറബികള്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്നതും ഞാന്‍ കണ്ടിരുന്നു. എന്നെ വിടണമെന്ന് അറബിയോടും ഭാര്യയോടും പറഞ്ഞു. അപ്പോഴാണ് അവര്‍ എന്നെ സ്പോണ്സര് വിറ്റതാണെന്ന് പറഞ്ഞത്. മൂന്ന് ലക്ഷം രൂപയാണ് വാങ്ങിയതെന്നും അറിയാന്‍ കഴിഞ്ഞു. ആ പൈസ ഞാന്‍ അവര്‍ക്ക് കൊടുക്കണം. എങ്കില്‍ മാത്രമേ അവര്‍ എന്നെ വിടൂ. ഇല്ലെങ്കില്‍ എനിക്ക് പകരം വേറൊരാള് അവിടെ വരണം. അവിടെ ബോധം കെട്ടുന്ന വീഴുന്ന അവസ്ഥയിലായിരുന്നു. സ്പോണ്‍സറെ വീട്ടുകാരൊക്കെ വിളിച്ചാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. കുവൈത്തിലെ അംബാസിഡര്‍ വിളിച്ച് അയാള്‍ക്ക് താക്കീതും നല്‍കിയിരുന്നു. അപ്പോഴാണ് മൂന്ന് ലക്ഷം കൊടുത്താലേ തന്നെ അവിടെ നിന്ന് വിടൂ എന്ന് അയാള്‍ തന്റെ ഭര്‍ത്താവിനോട് പറഞ്ഞതെന്നും യുവതി പറഞ്ഞു.

വേറെ ആളെ കൊടുത്തിട്ടാണ് എന്നെ അവര്‍ ഇറക്കിയത്. എന്നെ ഒരു റൂമിലിട്ട് പൂട്ടിയിരുന്നു. എന്നെ കണ്ട് കഴിഞ്ഞാല്‍ പകരം വരുന്നയാള്‍ അവിടെ നില്‍ക്കില്ല. പിന്നീട് എന്നെ കൂട്ടികൊണ്ടുപോയി. ആരാണ് വന്നതെന്ന്് അറിയില്ല. പാലക്കാട്ടുകാരിയാണെന്ന് മാത്രം അറിയാം. എനിക്കൊപ്പം ഗള്‍ഫിലെത്തിയവര്‍ എവിടെയാണെന്ന് പോലും അറിയില്ല. പരസ്പരം കോണ്ടാക്ട് ചെയ്യാന്‍ ഇവര്‍ സമ്മതിച്ചിരുന്നില്ല. ഞങ്ങള്‍ വാങ്ങിയ ഫോണ്‍ നമ്പറുകള്‍ സ്പോണ്‍സറുടെ ആളുകള്‍ കീറി കളഞ്ഞു. വളരെ ചെറുപ്പക്കാരായ കുട്ടികളായിരുന്നു പലതും. അവരൊക്കെ ചതിയില്‍പ്പെട്ടോ എന്നറിയില്ല. എന്നെ ഗള്‍ഫിലുള്ള അറബി കുടുംബം സഹായിച്ചിട്ടേയില്ല. എന്തുകൊണ്ടാണ് ആ സ്ത്രീ തന്നെ ദ്രോഹിച്ചതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications