സംസ്ഥാനത്ത് മഴ ഭീഷണി ഒഴിയുന്നു ; തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന അലർട്ടുകളിലാണ് മാറ്റം വരുത്തിയത്. വയനാട് കണ്ണൂർ മഞ്ഞ ജാഗ്രത ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പാലക്കാട് ജില്ലയിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് പിൻവലിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്.അതേസമയം, സംസ്ഥാനത്ത് ഒരു ജില്ലകളിലും തീവ്ര അതിതീവ്രമഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ.

കേരളത്തിൽ മഴയുടെ തീവ്രത കുറയുന്നതായാണ് വിലയിരുത്തൽ. ഇതേ തുടർന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വയനാട്, കണ്ണൂർ മഞ്ഞ ജാഗ്രത ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പാലക്കാട് ജില്ലയിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് പിൻവലിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഒരു ജില്ലകളിലും തീവ്ര അതിതീവ്രമഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

തുലാവർഷ സീസണിലെ 47-ാം ദിവസത്തിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. കേരളത്തിൽ നിന്ന് അകന്ന് പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ല. നിലവിലെ മഴയുടെ ശക്തി നാളെയോടെ കുറയാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം മാറ്റന്നാളോടെ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

അതിനിടെ, തുലാവര്‍ഷം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ഇതുവരെ പെയ്തത് റെക്കോർഡ് മഴയാണ്. സംസ്ഥാനത്ത് ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയെന്നാണ് റിപ്പോര്‍ട്ട്. 2010 ല്‍ 822.9 മഴയാണ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം ആ റോക്കോര്‍ഡ് മറി കടന്നിരിക്കുകയാണ്.
ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴയില്‍ 800 മില്ലി മീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുമ്പ് 2010ലും 1977ലും ആണ്. 1977ല്‍ 809.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
അനു മോളെ.. എന്തൊരു പുഞ്ചിരിയാണിത്; ക്യൂട്ട് ലുക്കിലാണല്ലോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications