Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചാല്‍ പോര'; ചേലക്കരയിലെ പ്രവര്‍ത്തനത്തില്‍ കെസിക്കും സതീശനും അതൃപ്തി

തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. മണ്ഡലത്തിലെ മുന്നൊരുക്കങ്ങളില്‍ പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും ഇരുവരും കുറ്റപ്പെടുത്തി. ചേലക്കരയില്‍ വിജയിച്ചാല്‍ മാത്രമെ രാഷ്ട്രീയ വിജയം യു ഡി എഫിന് അവകാശപ്പെടാനാകൂ എന്ന് വേണുഗോപാല്‍ ഓര്‍മിപ്പിച്ചു.

'ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ പതിവ് രീതിയിലുള്ള സ്‌ക്വാഡ് വര്‍ക്ക് മതിയാകില്ല. പോസ്റ്ററുകള്‍ ഒട്ടിച്ചതില്‍ അടക്കം വീഴ്ചയുണ്ടായി,' സതീശന്‍ പറഞ്ഞു. യുഡിഎഫിനായി പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ പ്രവര്‍ത്തകര്‍ വീഴ്ചവരുത്തിയെന്ന് സതീശന്‍ പറഞ്ഞു. രണ്ട് ലക്ഷം കൈപ്പത്തി ചിഹ്നം മാത്രമാണ് മണ്ഡലത്തിലേക്കായി ഇതുവരെ അച്ചടിച്ചത് എന്നും അത് തന്നെ പൂര്‍ണമായി ഒട്ടിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Chelakkara By Election

പോസ്റ്ററുകളില്‍ പലതും ഇപ്പോഴും ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമായി ഇരിക്കുകയാണ് എന്നും സതീശന്‍ പറഞ്ഞു. ആവശ്യപ്പെട്ട മുഴുവന്‍ പ്രചാരണ സാധനങ്ങളും ചേലക്കരയില്‍ എത്തിച്ചെങ്കിലും കടുത്ത നിസംഗതയാണ് ഇക്കാര്യത്തില്‍ കാണുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു. ചേലക്കരയിലെ യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കരയിലെ വിജയമാണ് യുഡിഎഫിന് പ്രധാനം എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വയനാടും പാലക്കാടും വിജയം ആവര്‍ത്തിച്ചത് കൊണ്ട് രാഷ്ട്രീയ വിജയമാകില്ല. ചേലക്കരയില്‍ വിജയിച്ചാല്‍ മാത്രമായിരിക്കും യുഡിഎഫ് രാഷ്ട്രീയ വിജയം നേടി എന്ന് പറയാന്‍ സാധിക്കൂ. പിണറായി സര്‍ക്കാരിനെതിരായ ജനവിധി ആയി വിലയിരുത്തപ്പെടാന്‍ ചേലക്കരയിലെ വിജയം അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ കൃത്യമായി രാഷ്ട്രീയം പറഞ്ഞ് തന്നെ സ്‌ക്വാഡ് വര്‍ക്ക് നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെയും സിപിഎമ്മിന്റെയും സ്‌ക്വാഡില്‍ കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ചേലക്കരയില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടമാണ് നടക്കുന്നതെന്ന് ആവര്‍ത്തിച്ച് പറയണം എന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. വിജയിച്ചാലും ചെറിയ കാലയളവല്ലേ ഉള്ളൂ എന്ന പ്രചാരണം വോട്ടിംഗ് ശതമാനം കുറക്കാനുള്ള തന്ത്രമാണ് എന്നും കെസി പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സ്ട്രാറ്റജിയുമായല്ല ഉപതിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടത് എന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് കൃത്യമായി പോള്‍ ചെയ്യപ്പെട്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ആലത്തൂരില്‍ ചേര്‍ന്ന യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ വിമര്‍ശനം. രമ്യ ഹരിദാസാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. 1996 മുതല്‍ കെ രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2016 ല്‍ രാധാകൃഷ്ണന്‍ മാറി നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് മത്സരിച്ചപ്പോഴും വിജയം ഇടതിനൊപ്പമായിരുന്നു. കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+