Get Updates
Get notified of breaking news, exclusive insights, and must-see stories!

' പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്' : കെ വി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തോട് പിണങ്ങി സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പോകാന്‍ ഒരുങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ വി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം.
സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതൊണ് ചെറിയാന്‍ ഫിലിപ്പ് ഫേസ് ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം...

സിപിഎം ന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

1

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നാളെ മറുപടി പറയുമെന്നായിരുന്നു കെവി തോമിസിന്റെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ കെവി തോമസ് ഇതുവരെ സിപിഎം നേതൃത്വത്തോട് പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വ്യാഴാഴ്ച രാവിലെ 11ന് പ്രതികരിക്കാമെന്ന് കെവി തോമസ് മറുപടി പറഞ്ഞത്. അതേസമയം, കെവി തോമസിനെ സിപിഎമ്മിലേയ്ക്കല്ല ക്ഷണിച്ചതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്കാണെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചിട്ടുണ്ട്. കെവി തോമസ് പങ്കെടുക്കുന്ന കാര്യം വൈകാതെ അറിയാമെന്ന് എംഎ ബേബിയും പ്രതികരിച്ചു. കെവി തോമസിനെ വിലക്കുന്ന കോണ്‍ഗ്രസ് നടപടി പാപ്പരത്തത്തെ സൂചിപ്പിക്കുന്നതാണെന്ന് എളമരം കരീം പറഞ്ഞു.

2

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

3

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

4

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്.

5

രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന എം.ലിജുവും കെ.വി തോമസുമാണ് തീരുമാനത്തില്‍ നിരാശയില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. കൂടാതെ ജെബി മിടുക്കിയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിയായി പലരുടെയും പേരുകള്‍ പരിഗണിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ജെബി മേത്തര്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ആളാണെന്നും ലിജു പറഞ്ഞു. പൂര്‍ണമായ മനസ്സോടെയാണ് ജെബിയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വീകരിക്കുന്നത്. തനിക്ക് ഒരു തരത്തിലുള്ള നിരാശയില്ലെന്നും ലിജു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കെ സുധാകരന് ഒപ്പം നില്‍ക്കുമെന്നും എം. ലിജു വ്യക്തമാക്കി.

6

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെ.വി തോമസ് ഇതിന് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഒഴിവിലേക്കാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ.വി തോമസ് രംഗത്തെത്തിയത്. താന്‍ പരിചയ സമ്പന്നനായ നേതാവാണെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചതെന്നും കെ.വി തോമസ് പറയുന്നു. എന്നാല്‍ വിഷയത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം കോണ്‍ഗ്രസ് പ്രതിനിധിയായി ജെബി മേത്തറാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

7

അതേ സമയം ലിജുവിന്റെ പേര് പരിഗണിക്കുന്ന വേളയില്‍ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തോറ്റ സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. എല്ലാവരും എന്നെ അനുകൂലിക്കണമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ലെന്നും അനുകൂലിച്ചും പ്രതികൂലിച്ചും ഉണ്ടാകുന്ന പ്രതികരണങ്ങളെ ആ തരത്തില്‍ മാത്രമേ എടുക്കുന്നുള്ളുവെന്നും ലിജു പറഞ്ഞു. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ലിജു കൂട്ടിച്ചേര്‍ത്തു. താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന സമയത്താണ് ജെബി മേത്തര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. നിലവില്‍ ജെബി സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ്. മിടുക്കിയാണ് ജെബിയെന്നും എല്ലാ ആശംസകള്‍ നേരുന്നുവെന്നും എം ലിജു പറഞ്ഞു. അതേ സമയം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ സ്ഥാനാര്‍ഥിയാക്കിയത് ഉചിതമായ തീരുമാനമെന്ന് കെ വി തോമസ് പ്രതികരിച്ചു. ജെബിയുടേത് കോണ്‍ഗ്രസ് കുടുംബമാണെന്നും പ്രവര്‍ത്തനപാരമ്പര്യം ഉണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി.

8

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തഴയപ്പെട്ട സാഹചര്യത്തില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അദ്ദേഹം ഡല്‍ഹിയിലെ എകെജി സെന്ററിലെത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം കെ.വി തോമസ് പ്രതികരിച്ചത്.

Recommended Video

cmsvideo
    ചാറ്റുകള്‍ നശിപ്പിച്ചത് ദിലീപിന് തന്നെ പാരയായി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+