കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട് ഇടതുസഹയാത്രികള് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ 20 വര്‍ഷമായി ഇടതുപക്ഷവുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ചെറിയാന് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണിത്. കേരള സഹൃദയ വേദി നല്കുന്ന മുന്‍ ഉപമുഖ്യമന്ത്രി അവുകാദര് കുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ഇത്തവണ ചെറിയാന് ഫിലിപ്പിനാണ്. പുരസ്കാരം നല്കിയതാകട്ടെ ഉമ്മന്‍ ചാണ്ടിയും. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത്. പുരസ്കാരം നല്കിയ ശേഷം ഉമ്മന്‍ ചാണ്ടി ചെറിയാനുമായുള്ള പഴയ കാര്യങ്ങള്‍ എടുത്തുപറഞ്ഞു.
മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ചെറിയാന് വാചാലനായി. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. ഏഴുപതുകളില്‍ എംഎല്‍എ ഹോസ്റ്റലിലെ ഉമ്മന്‍ ചാണ്ടിയുടെ മുറിയിലായിരുന്നു എന്റെ താമസം. പീഡനങ്ങളുടെ കാലത്ത് എന്നെ സഹായിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹം എന്റെ രക്ഷകര്‍ത്താവാണ്. ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണം. ഞാനൊരു എടുത്തു ചാട്ടക്കരനാണ്. ആ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. പാലോട് രവി, പന്ന്യന്‍ രവീന്ദ്രന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യം അന്നുണ്ടായി എന്ന് പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി പഴയ കാര്യങ്ങള്‍ സൂചിപ്പിച്ചത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന് ഫിലിപ്പ് മല്‍സരിക്കുന്ന സാഹചര്യം വന്നു. എല്ലാവര്ക്കും അതൊരു അത്ഭുതമായി. ഞാനും ചെറിയാനും തമ്മിലുള്ള ബന്ധം അവസാനിച്ചു എന്ന് പലരും ധരിച്ചു. ചിലര്‍ സഹതാപത്തോടെ സംസാരിച്ചു. എനിക്ക് ചെറിയാനോട് വിദ്വേഷം തോന്നിയില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റുവന്നു എന്ന മനോഭാവമാണ് അന്ന് എനിക്കുണ്ടായത്. ചെറിയാനെ പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന സീറ്റ് നല്‍കേണ്ടതായിരുന്നു. അതിന് സാധിക്കാതെ വന്നതില്‍ തെറ്റ് സംഭവിച്ചു. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാനുള്‍ക്കൊള്ളുന്ന സംവിധാനത്തിന്റെ ഭാഗത്താണ്. അതുകൊണ്ടുതന്നെ എനിക്ക് അന്നും ഇന്നും വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം
ചെറിയാനെ സിപിഎം അവഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്സരിപ്പിക്കാതിരുന്നതുമെല്ലാം അവഗണനയായി കണക്കാക്കപ്പെട്ടു. അടുത്തിടെ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്മാന് പദവി നല്‍കിയിരുന്നെങ്കിലും ചെറിയാന് വേണ്ടെന്ന് പറഞ്ഞു. പ്രകൃതി ദുരന്തവിഷയത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെതിരെ ചെറിയാന് രംഗത്തുവന്നു. ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണ് എന്നറിയില്ല. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം. അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രതികരണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications