Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ തെളിവുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ 'ബബ്ബബ്ബ'!!!

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നല്‍കിയ തെളിവുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് പഴയ മറുപടികള്‍ തന്നെ. ഈ സംഭവത്തില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

എന്നാല്‍ തമ്പാനൂര്‍ രവിയുടേയും ബെന്നി ബെഹ്നാന്റേയും ടെലിഫോണ്‍ സംഭാഷണങ്ങളുടെ കാര്യം ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ശരിയ്ക്കും കുഴങ്ങി. പിന്നെ പതിവ് രീതിയില്‍, കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി.

സരിത നല്‍കിയ തെളിവുകളൊന്നും തന്നെ തെളിവുകളല്ലെന്നാണ് നമ്മുടെ മുഖ്യമന്ത്രി പറയുന്നത്.

ശുപാര്‍ശ

ശുപാര്‍ശ

സരിത എസ്യ നായര്‍ പുറത്ത് വിട്ട തെളിവുകളില്‍ ഒന്ന് മുഖ്യമന്ത്രി ഒപ്പിട്ട റീസര്‍വ്വേയ്ക്കുള്ള ശുപാര്‍ശയാണ്. എന്നാല്‍ തന്റെ ഓഫീസില്‍ കിട്ടുന്ന പോസ്റ്റ് കാര്‍ഡുകളില്‍ പോലും ഇത്തരം നടപടി എടുക്കാറുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അത് മാത്രമാണോ...

അത് മാത്രമാണോ...

റീസര്‍വ്വേയ്ക്കുള്ള ശുപാര്‍ശ മാത്രമായിരുന്നോ സരിത എസ് നായര്‍ പുറത്ത് വിട്ട തെളിവ്? എന്താ ഉമ്മന്‍ ചാണ്ടിയ്ക്ക് അതിനെ കുറിച്ച് അറിയില്ലേ?

 ശബ്ദരേഖ

ശബ്ദരേഖ

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ തമ്പാനൂര്‍ രവിയുടേയും ബെന്നി ബെഹ്നാന്റേയും ടെലിഫോണ്‍ ശബ്ദരേഖകളാണ് നിര്‍ണായക തെളിവുകള്‍.

 ബബ്ബബ്ബാ...

ബബ്ബബ്ബാ...

ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ബബ്ബബ്ബ' സ്‌റ്റൈല്‍ മറുപടിയായിരുന്നു മുഖ്യമന്ത്രിയുടേത്.

കമ്മീഷന്‍ പരിശോധിയ്ക്കട്ടേ....

കമ്മീഷന്‍ പരിശോധിയ്ക്കട്ടേ....

ശബ്ദരേഖയുടെ കാര്യമൊക്കെ കമ്മീഷന്‍ പരിശോധിയ്ക്കട്ടെ. അതിനല്ലേ കമ്മീഷനെ നിയമിച്ചിരിയ്ക്കുന്നത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

വിശദീകരണം

വിശദീകരണം

ശബ്ദരേഖ സംബന്ധിച്ച് അവര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ എന്താണ് വിശദീകരണം എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഖജനാവിന് നഷ്ടം

ഖജനാവിന് നഷ്ടം

സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന പതിവ് പല്ലവി ഉമ്മന്‍ ചാണ്ടി ഇപ്പോഴും ആവര്‍ത്തിച്ചു.

ആനുകൂല്യം കൊടുത്തില്ല

ആനുകൂല്യം കൊടുത്തില്ല

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു രൂപയുടെ ആനുകൂല്യം പോലും സരിതയ്‌ക്കോ സോളാര്‍ കമ്പനിയ്‌ക്കോ കിട്ടിയിട്ടില്ലെന്നതാണ് അടുത്ത വാദം.

പ്രതികാരം!

പ്രതികാരം!

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സരിതയേയും കൂട്ടരേയും ഒന്നും ചെയ്തില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. അതാണ് ദേഷ്യത്തിന് കാരണം.

ഗൂഢാലോചന

ഗൂഢാലോചന

സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകിലെ ഗൂഢാലോചന അന്വേഷിയ്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+